കുവൈത്തിലെ എല്ലാ ഫിലിപ്പൈന്‍സും തിരികെ നാട്ടിലെത്തണമെന്ന് പ്രസിഡണ്ട് നടപടി... ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം രൂക്ഷമാകുന്നു

കുവൈത്തിലെ എല്ലാ ഫിലിപ്പൈന്‍സും തിരികെ നാട്ടിലെത്തണമെന്ന് പ്രസിഡണ്ട് നടപടു. ഗാര്‍ഹികതൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്, ഇരു രാജ്യങ്ങളും തമ്മളിലുള്ള നയതന്ത്ര ബന്ധം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി എടുക്കാന്‍ കാരണം. ഫിലിപ്പൈന്‍സ് പ്രസിഡണ്ട് റോഡ് റിഗോ ഡുത്തെതീ ഇന്നലെ സിംഗപ്പൂരിലാണ് ഇത്തരമെരു പ്രസ്താവന നടത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ 10 ദിവസമായി നിലനിന്നിരുന്ന സംഘര്‍ഷമാണ് പുതിയ വഴിത്തിരിവിലായത്.
കഴിഞ്ഞ വ്യാഴ്യാഴ്ച കുവൈത്തിലെ ഫിലിപ്പിനോ സ്ഥാനപതി റിനിറ്റോ വില്ലയോടെ ഒരാഴ്ചക്കുള്ളില്‍ രാജ്യം വിടാന്‍ കുവൈത്ത് ആവശ്യപ്പെട്ടു. ഇതിന്റെ മറുപടിയെന്നോണം വേണം ഫിലിപ്പിനോ പ്രസിഡണ്ടിന്റെ ആഹ്വാനം.സിംഗപ്പൂരില്‍ 32മത് സൗത്ത്ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ സമ്മിറ്റില്‍ ,6000ത്തോളം വരുന്ന ഫിലിപ്പൈന്‍സ് സ്വദേശികളെ അഭിസംബോധന ചെയ്യവയാണ് ഇത്.
കുവൈത്തില്‍ 2,60,000 പേരാണ് സ്വകാര്യ സ്ഥാപനങ്ങളിലും, ഗാര്‍ഹിക തൊഴില്‍ മേഖലകളിലുമായി പണിയെടുക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ ഗാര്‍ഹിക തൊഴില്‍ രംഗത്തെ പീഡനങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അത് നില നില്‍ക്കെ പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തീ വീട്ടില്‍ നിന്ന് ഫിലിപൈന്‍സ് എംബസി അധികൃതര്‍ നേരീട്ടെത്തി അവരുടെ ഒരു വീട്ടുജോലിക്കാരിയെ മോചിപ്പിച്ചു.
എന്നീട്ട്,ഇതിന്റെ വീഡിയോ സാമൂഹിക്യ മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. ഇത് വിവാദമായി. തുടര്‍ന്ന് വീഡിയോയില്‍ കണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റും ചെയ്തു. ശേഷം, ഇത് രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണന്ന് ചൂണ്ടിക്കാട്ടി കുവൈത്ത് ഫലിപ്പൈന്‍സിനോടെ വിശദീകരണം ആവശ്യപ്പെട്ടു. ഇതിന് ഫിലിപ്പൈന്‍സ് വിദേശകാര്യ മന്ത്രാലയം ക്ഷമാപണം നടത്തിയെങ്കില്ലും കുവൈത്ത് ഉള്‍ക്കൊണ്ടില്ല. തുടര്‍ന്ന്, കുവൈത്തിലെ ഫിലിപ്പിനോ സ്ഥാനപതി ഒരാഴ്ചക്കുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെയാണ് എല്ലാ ഫിലിപൈന്‍സ് സ്വദേശികളും തിരികെ നാട്ടിലെത്താന്‍ പ്രസിഡണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























