ഇനി മുതൽ ലോകോത്തര കുപ്പിവെള്ള ബ്രാന്‍ഡ് ലുലു ഗ്രൂപ്പ് ഉടമയ്ക്ക് സ്വന്തം

ലോകോത്തര കുപ്പിവെള്ള ബ്രാന്‍ഡ് ആയ 'ഹരോഗെയ്റ്റ്' ലുലു ഗ്രൂപ്പ് ഉടമ യൂസഫലി സ്വന്തമാക്കുന്നതായി റിപ്പോർട്ടുകൾ. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ബ്രിട്ടീഷ് കുപ്പിവെള്ള ബ്രാന്‍ഡിനെ ഏറ്റെടുക്കുന്ന കാര്യം യൂസഫ് അലി സ്ഥിരീകരിച്ചിട്ടുണ്ട് എങ്കിലും അത് 'ഹരോഗേറ്റ്' ആണെന്ന് അദ്ദേഹം മറുപടി നൽകിയില്ല.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഹരോഗേറ്റ് കുപ്പിവെള്ളങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലൂടെ വിറ്റഴിക്കുന്നുണ്ട്. ഇത് കൂടാതെ യുകെ റോയല്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവയ്ക്ക് ആവശ്യമായ വെള്ളം ഔദ്യോഗികമായി എത്തിക്കുന്നത് ഹരോഗെയ്റ്റാണ്. എന്തായാലും ഈ വര്‍ഷാവസാനത്തോടെ തന്നെ ഹരോഗേറ്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും.
https://www.facebook.com/Malayalivartha


























