ഉത്തരകൊറിയൻ അണുപരീക്ഷണകേന്ദ്രം അടച്ചുപൂട്ടും; കേന്ദ്രം വീക്ഷിക്കാൻ ദക്ഷിണകൊറിയയ്ക്കും യുഎസിനും ക്ഷണം

ഉത്തരകൊറിയൻ അണുപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടുമെന്നു റിപ്പോർട്ടുകൾ. അതേസമയം നടപടികള്‍ വീക്ഷിക്കാന്‍ വിദഗ്ധരെയും മാധ്യമപ്രവര്‍ത്തകരെയും അനുവദിക്കുമെന്നാണ് സൂചന.
ദക്ഷിണകൊറിയയ്ക്കും യുഎസിനും ഇത് വീക്ഷിക്കാന്‍ ക്ഷണമുണ്ടാകും. ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കിം ജോങ് ഉന്‍ -ഡൊണാള്‍ഡ് ട്രംപ് ഉച്ചകോടി അടുത്ത മാസം അവസാനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























