പലതും പറഞ്ഞ് മോഹിപ്പിച്ചു ; ഐസിസ് ഭീകരന്മാര്‍ മതിയാവോളം ഉപയോഗിച്ച് അമ്മമാരാക്കി; ഭീകര സാമ്രാജ്യം നിലംപൊത്തിയപ്പോൾ കുഞ്ഞുങ്ങള്‍ക്കൊപ്പം തടവ് ജീവിതം ; ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച 19 റഷ്യന്‍ യുവതികള്‍ക്ക് കടുത്ത തടവ് ശിക്ഷ

ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കാരണത്താൽ ഇറാഖിൽ 19 റഷ്യന്‍ യുവതികള്‍ക്ക് കടുത്ത തടവ് ശിക്ഷ വിധിച്ചു. സ്വന്തം മണ്ണുപേക്ഷിച്ച് ഇസ്ലാമിക റിപ്പബ്ലിക്കിലേക്ക് രണ്ടും കല്‍പ്പിച്ച് പുറപ്പെട്ട് ഇറാഖിലെ ഐസിസ് താവളങ്ങളിലെത്തിയവരായിരുന്നു ഇവര്‍. എന്നാൽ ഐസിസ് ഭീകരരുടെ ലൈംഗിക അടിമകളാക്കപ്പെട്ട് അവര്‍ മതിയാവോളം ഉപയോഗിക്കപ്പെട്ടു. എന്നാല്‍ ഭീകര സാമ്രാജ്യം തകർന്നടിഞ്ഞപ്പോൾ കുഞ്ഞുങ്ങള്‍ക്കൊപ്പം തടവ് ജീവിതം മാത്രമാണ് ഇവര്‍ക്ക് ബാക്കിയായിരിക്കുന്നത്. ഇത്തരത്തിൽ വിധിക്കായി ഇറാഖിലെ തടവറകളില്‍ കാത്തിരിക്കുന്നത് ലോകത്തിന്റെ പല ഭാഗത്ത് നിന്നും എത്തിയ 500ഓളം യുവതികളാണ്.
ബാഗ്ദാദ് സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കന്നത്. ഇവര്‍ ഐസിസില്‍ ചേര്‍ന്ന് രാജ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ആജീവനാന്ത തടവ് വിധിച്ചിരിക്കുന്നത്. അസര്‍ബൈജാനില്‍ നിന്നുമുള്ള ആറ് യുവതികള്‍ക്കും താജിക്കിസ്ഥാനില്‍ നിന്നുള്ള നാല് യുവതികള്‍ക്കും ഇന്നലെ ഇതേ കുറ്റത്തിന് ജീവപര്യന്തം വിധിച്ചു. അതേസമയം തടവ് ശിക്ഷക്കെതിരെ സ്ത്രീകള്‍ക്ക് അപ്പീലിന് പോകാന്‍ സാധിക്കും.
സ്ത്രീകള്‍ക്കുമൊപ്പം തങ്ങള്‍ക്ക് ഭീകരരില്‍ ജനിച്ച കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഒരു ട്രാന്‍സിലേറ്റര്‍ മുഖാന്തിരമായിരുന്നു ഇവരുടെ വിചാരണ നടപ്പിലാക്കിയിരുന്നത്. ബാഗ്ദാദ് യൂണിവേഴ്സിറ്റിയിലെ റഷ്യന്‍ ലാംഗ്വേജ് പ്രഫസറെ ഇതിനായി ഹയര്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ തടവ് ശിക്ഷ വിധിക്കപ്പെട്ട യുവതികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെടുമെന്നാണ് വിചാരണക്കെത്തിയ റഷ്യന്‍ നയതന്ത്രജ്ഞന്‍ എഎഫ്‌പിയോട് പ്രതികരിച്ചിരിക്കുന്നത്. 2014ല്‍ ഇറാഖിന്റെ മൂന്നിലൊന്ന് ഭാഗം പിടിച്ചെടുത്തായിരുന്നു ഐസിസ് ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ അടക്കമുള്ള സുപ്രധാന നഗരങ്ങള്‍ പോലും ഐസിസിന്റെ കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞഡിസംബറിലായിരുന്നു ഇറാഖി സേന ഐസിസിനെ പൂര്‍ണമായി തുരത്തി ഈ പ്രദേശങ്ങള്‍ തിരിച്ച് പിടിച്ചിരുന്നത്. അതിന് ശേഷം ജിഹാദികളുടെയും ഇവരുടെ ലൈംഗിക അടിമകളായ സ്ത്രീകളുടെയും നില പരുങ്ങലിലാവുകയും നിരവധി പേര്‍ പലയാനം ചെയ്യുകയും ഇതിനിടെ നിരവധി പേര്‍ ഇറാഖ് സേനയുടെ പിടിയിലാവുകയുമായിരുന്നു. ഇതിന്റെ ഭാഗമായി 560 സ്ത്രീകളെയും കുട്ടികളെയും സേന പിടികൂടിയിട്ടുണ്ട്.യുവതികളെ പലതും പറഞ്ഞ് വ്യാമോഹിപ്പിച്ചുും വഴി തെറ്റിച്ചുമാണ് ഇറാഖിലേക്ക് എത്തിച്ചത്.
https://www.facebook.com/Malayalivartha


























