രാജ്യത്തെ സൈനിക താവളങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണമുണ്ടായതായി സിറിയ

രാജ്യത്തെ സൈനിക താവളങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണമുണ്ടായതായി സിറിയ. സിറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഹമായിലെയും ആലപ്പോയിലെയും സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഞായറാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്.
എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. ഈ മാസം ആദ്യം മിസൈല്‍ബോംബ് വര്‍ഷത്തിലൂടെ സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha


























