ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലി ഉത്തര കൊറിയ സന്ദര്‍ശിക്കും

ഉത്തര ദക്ഷിണ കൊറിയന്‍ ഭരണാധികാരികള്‍ തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലിയും പ്യോങ്‌യാങിലേക്ക്. വെള്ളിയാഴ്ച വാങ് ലീ ഉത്തര കൊറിയയില്‍ എത്തും. ചൈനയുമായി അടുത്ത സാമ്പത്തിക ബന്ധം വച്ചുപുലര്‍ത്തുന്ന രാജ്യമാണ് ഉത്തര കൊറിയ.
മാര്‍ച്ചില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നൂ. ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ദിവസം കിം നടത്തിയ ചരിത്രപരമായ സന്ദര്‍ശനത്തിനു ശേഷമാണ് ചൈനയുടെ പ്രതിനിധി ഉത്തര കൊറിയയില്‍ എത്തുന്നത്.
ജൂണില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും കിം കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇതിനു മുന്നോടിയായാണ് ചൈനീസ് പ്രതിനിധിയുടെ വരവ്. പ്യോങ്ഗ്യാങിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് ബീജിംഗ് വ്യക്തമാക്കുന്നു. കിമ്മുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെഇന്‍ യു.എസ്, ജപ്പാന്‍ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ടിരുന്നു. കൊറിയന്‍ യുദ്ധത്തോടെ മേഖലയില്‍ നഷ്ടപ്പെട്ട സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha


























