വിവാദ പരാമര്‍ശത്തിന് പിന്നാലെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബെര്‍ റഡ് രാജിവച്ചു

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബെര്‍ റഡ് രാജിവെയ്ച്ചതായി റിപ്പോർട്ടുകൾ. കുടിയേറ്റക്കാരെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഞായറാഴ്ചയാണ് ആംബര്‍ ആഭ്യന്തര സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
1940 മുതല്‍ യു.കെയിലേക്ക് കുടിയേറി 'വിന്‍ഡ്റഷ് ജനറേഷന്‍' (ബ്രിട്ടീഷ് ആഫ്രിക്കന്‍ കരീബിയന്‍ വംശജര്‍) അനധികൃത കുടിയേറ്റമാണെന്ന് തെറ്റായി വ്യാഖ്യാനിച്ചതിന്റെ പേരിലാണ് റഡിന് സ്ഥാനനഷ്ടം. 'അശ്രദ്ധമൂലം പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു' എന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായത്. രാജിക്കത്ത് പ്രധാനമന്ത്രി തെരേസാ മേ സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























