കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി; രാജ്യം വിട്ടത് നിരവധി പേർ

കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 78096 പേര്‍ . ഇവരില്‍ 57132 പേര്‍ രാജ്യം വിടുകയും 20964 പേര്‍ രാജ്യത്തിനുള്ളില്‍ തന്നെ താമസ രേഖ നിയമ വിധേയമാക്കുകയും ചെയ്തു. 19868 ഇന്ത്യക്കാരാണ് ആകെ പൊതു മാപ്പ് പ്രയോജനപ്പെടുത്തിയത്.
ഇന്ത്യക്കാരില്‍ 11033 പേരാണ് ഔട്ട് പാസ് വഴി രാജ്യം വിട്ടത്. 2930 പേര്‍ സ്വന്തം പാസ്‌പോര്‍ട്ട് വഴി നാട്ടില്‍ പോയതടക്കം ആകെ 13963 ഇന്ത്യക്കാരാണ് രാജ്യത്തു നിന്നും പുറത്തു പോയി പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. 5905 ഇന്ത്യക്കാര്‍ പിഴയടച്ച് താമസ രേഖ നിയമ വിധേയമാക്കുകയും ചെയ്തു.
ജനുവരി 29 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു പൊതുമാപ്പ് കാലാവധി. മുൻപ് രാജ്യത്ത് 155000 അനധികൃത താമസക്കാര്‍ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. അതിനു ശേഷമാണ് പൊതുമാപ്പിനു രാജ്യം അനുമതി കൊടുത്തത് . പിന്നീട് അനധികൃതമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കി.
https://www.facebook.com/Malayalivartha


























