വാട്‌സ്ആപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ജാന്‍ കൂം സ്ഥാനമൊഴിയുന്നു

വാട്‌സ്ആപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ജാന്‍ കൂം രാജിവയ്ക്കുന്നു. സാങ്കേതികവിദ്യയ്ക്ക് പുറത്തുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സമയം എടുക്കുകയാണെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം അറിയിച്ചു. എന്നാല്‍ രാജിവയ്ക്കാനുള്ള കാരണം വ്യക്തമല്ല. വാട്‌സ്ആപ്പിന്റെ പേരന്റ് കമ്പനിയായ ഫേസ്ബുക്കുമായി കൂമിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
വാട്‌സ്ആപ്പിലെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കാന്‍ ഫേസ്ബുക്ക് ശ്രമിച്ചിരുന്നുവെന്നും അത് എന്‍ക്രിപ്ഷന്‍ നിലവാരത്തെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 2009ല്‍ ജാന്‍ കൗണ്‍, ബ്രിയാന്‍ ആക്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് വാട്‌സ്ആപ്പ് സ്ഥാപിച്ചത്.
2014ല്‍ 1900 കോടി ഡോളര്‍ നല്‍കി ആ സര്‍വീസിനെ ഫേസ്ബുക്ക് ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























