അഫ്ഗാനിലെ ഷഷ്ദാരക് മേഖലയിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മരണസംഖ്യ 40 ആയി

അഫ്ഗാനിലെ ഷഷ്ദാരക് മേഖലയിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മരണസംഖ്യ 40 കടന്നു. നാഷണല്‍ ഡയറക്ടറേറ്റ് സെക്യൂരിറ്റി കെട്ടിടത്തിനു സമീപമാണ് ആദ്യം സ്‌ഫോടനമുണ്ടായത്. തിങ്കളാഴ്ച പകല്‍ തിരക്കേറിയ സമയത്താണ് സ്‌ഫോടനമുണ്ടായത്.
ആദ്യ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരാണ് രണ്ടാമത്തെ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞാഴ്ച വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ക്യാമ്ബിലുണ്ടായ സ്‌ഫോടനത്തില്‍ 60ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























