ആ തൈ ഇവിടെയുണ്ട് ; വൈറ്റ് ഹൗസിലെ പുല്‍തകിടിയില്‍ നിന്ന് കാണാതായ ഓക്കുമരതൈ കണ്ടെത്തി

അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് നട്ട ഓക്കുമരതൈ കണ്ടെത്തി. വൈറ്റ് ഹൗസിലെ മനോഹരമായ പുല്‍തകിടിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് നട്ട ഓക്കുമരതൈ അപ്രത്യക്ഷമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോ വാഷിംഗ്ടണില്‍ ട്രംപിന് ഓക്കുമരത്തൈ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് തൈ നടുകയും ആ ചരിത്ര നിമിഷം ലോകം മുഴുവന്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് തൈ അപ്രത്യക്ഷമായത്.
ഓക്കുമരതൈ ഒരുവേള ട്രംപ് തന്നെ പിഴുതു കളഞ്ഞതാകാമെന്നും കിംവദന്തി പടർന്നു. എന്നാൽ ഒടുവില്‍ സത്യം പുറത്തു വന്നു. വിദേശിയായ ഓക്കുമര തൈ പരാദ സസ്യ പരിശോധനക്കായി ലാബിലേക്ക് മാറ്റിയതായിരുന്നു.
സാധാരണ വിദേശി തൈകളെത്തിയാല്‍ പരാദ പരിശോധനയ്ക്ക് ശേഷമാണ് നടുന്നത്. ഫ്രഞ്ച് പ്രസിഡണ്ട് അമേരിക്കയിലെത്തിയ ഉടന്‍ തന്നെ ചെടി നട്ടതിനാല്‍ പതിവ് പരിശോധനകള്‍ നടത്താൻ കഴിഞ്ഞിരുന്നില്ല. പരാദങ്ങളുണ്ടെങ്കില്‍ വൈറ്റ് ഹൗസിലെ മറ്റ് ചെടികളിലേക്ക് പടരാതിരിക്കാനാണ് ഇത്തരത്തില്‍ സൂഷ്മ നിരീക്ഷണം നടത്തുന്നത്. നിരീക്ഷണത്തിനും പരിശോധനയ്ക്കും ശേഷം ചെടിയെ പുനഃസ്ഥാപിക്കും.
https://www.facebook.com/Malayalivartha


























