വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള അനന്തമായ തടസങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള ഐ.ടി ജീവനക്കാര്‍ രംഗത്ത്

വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള അനന്തമായ തടസങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള ഐ.ടി ജീവനക്കാര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ന്യൂജേഴ്‌സിയിലും പെന്‍സില്‍വാനിയയിലും രണ്ട് കൂറ്റന്‍ റാലികള്‍ അവര്‍ നടത്തുകയും ചെയ്തു.
ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ക്ക് ഓരോ വര്‍ഷം അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡുകള്‍ പരിമിതപ്പെടുത്തുന്നതാണ് നടപടികള്‍ അനന്തമായി പ്രധാന കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ രാജ്യങ്ങള്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള പരിധി നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നത് 45 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള ബില്‍ അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ നേരത്തെ അവതരിപ്പിച്ചിരുന്നു.
ബില്‍ നിയമമായാല്‍ ഇന്ത്യക്കാരായ ടെക്കികള്‍ക്ക് ഏറെ പ്രയോജനകരമാകും. നിലവില്‍ പ്രതിവര്‍ഷം 1.2 ലക്ഷം ഗ്രീന്‍ കാര്‍ഡുകളാണ് അമേരിക്ക അനുവദിക്കുന്നത്. ഇത് 1.75 ലക്ഷം ആക്കണമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അമേരിക്കയുടെ ഭാവി സംരക്ഷണ നിയമം എന്ന പേരിലാണ് ബില്‍ അവതരിപ്പിച്ചത്.
നിലവിലെ കണക്ക് അനുസരിച്ച് അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരാണ് അമേരിക്കന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നത്. പത്ത് കൊല്ലത്തോളമായി ഗ്രീന്‍ കാര്‍ഡിനുവേണ്ടി അപേക്ഷിച്ചവരുമുണ്ട്. അതേസമയം, കുടുംബത്തെ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തിരിച്ചടിയാകുന്ന വ്യവസ്ഥകള്‍ അമേരിക്കയുടെ ഭാവി സംരക്ഷണ നിയമത്തിലുണ്ട്.
https://www.facebook.com/Malayalivartha


























