ഫേസ്ബുക് ഇനിമുതൽ വേറെ ലെവൽ ; പങ്കാളികളെ കണ്ടെത്താനും പ്രണയിക്കാനും അവസരമൊരുക്കുന്ന ഡേറ്റിങ് ആപ്പുമായി ഫേസ്ബുക്

പങ്കാളികളെ കണ്ടെത്താനും പ്രണയിക്കാനും അവസരമൊരുക്കുന്ന ഡേറ്റിങ് ആപ്പുമായി ഫേസ്ബുക്. പുതിയ ആപ്പിനെ പറ്റി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് തന്നെയാണ്പ്ര ഖ്യാപനമിറക്കിയിരിക്കുന്നത്. ഇതിലൂടെ യുവ തലമുറക്കിടയിൽ ഫെയ്‌സ്ബുക്കിന്റെ പ്രചാരം വര്‍ധിപ്പിക്കാനും ചെലവഴിക്കുന്ന സമയം കൂട്ടാനും കഴിയുമെന്നാണ് കണക്കുകൂട്ടൽ.
നിലവിൽ ഫേസ്ബുക് ഉപയോഗിക്കുന്നവരിൽ ഏതാണ്ട് 20 കോടി അവിവാഹിതരായ ചെറുപ്പക്കാരുണ്ട്. ഈ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരൊമൊരു നീക്കം നടത്തുന്നത്. അതേസമയം സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
പുതിയ പ്രഖ്യാപനത്തോടെ ഫെയ്‌സ്ബുക്ക് ഓഹരിയില്‍ 1.1. % ന്റെ വര്‍ധനവാണ് ഉണ്ടായത്.
ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഇടപെടല്‍ വെറും വീഡിയോ കാണലും മറ്റുമായി ഒതുങ്ങുന്നത് കുറയ്ക്കാന്‍ ഡിസൈനില്‍ ഫെയ്‌സ്ബുക്ക് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2017 അവസാനത്തോടെ ഫെയ്‌സ്ബുക്കില്‍ ചെലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി.
ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന നിറത്തിലുള്ള രൂപം ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ആപ്പിന്റെ ലോഗോ. ഡേറ്റിങ്ങിനുള്ള അഭിരുചിക്കനുസരിച്ചായിരിക്കും ഫെയസ്ബുക്ക് പങ്കാളികളെ നിര്‍ദേശിക്കുന്നത്. ചേരുന്ന പ്രൊഫൈലുകള്‍ ഈ ആപ്പ് കണ്ടത്തി നിര്‍ദേശം നല്‍കും.
https://www.facebook.com/Malayalivartha

























