ബ്രസീലില്‍ 26 നില കെട്ടിടം അഗ്നിക്കിരയായി ... 160 അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി... അപകട കാരണം വ്യക്തമല്ല

ബ്രസീലിലെ സാവോ പോളോയില്‍ അഗ്‌നിക്കിരയായ 26നില കെട്ടിടം തകര്‍ന്നു. ചൊവ്വാഴ്ചയാണ് കെട്ടിടം അഗ്‌നിക്കിരയായത്. 160 അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്നു മണിക്കൂറുകള്‍കൊണ്ടാണ് തീനിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെ തുടര്‍ന്നു അടുത്തുള്ള ഏഴ് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അപകടത്തില്‍ ഔദ്യോഗികമായി ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍ ഒരാള്‍ മരിച്ചതായി പ്രദേശീക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു അഗ്‌നിശമനസേന ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. പ്രദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























