ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലും ജോലി ചെയുന്ന തൊഴിലാളികള്‍ക്ക് വേതനം വർദ്ധിപ്പിക്കാനൊരുങ്ങി ഖത്തര്‍

എല്ലാ മേഖലയിലും ജോലി ചെയുന്ന തൊഴിലാളികള്‍ക്ക് വേതനം വർദ്ധിപ്പിക്കാനൊരുങ്ങി ഖത്തര്‍. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലും ജോലി ചെയുന്ന തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഖത്തറില്‍ നേരെത്ത തന്നെ ഗാര്‍ഹിക തൊഴിലാളികള്‍ക്കു വേണ്ടി മാത്രമായി നിയമുണ്ട്.
ഈ നിമയത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്ന കാര്യം പരിഗണനയിലാണ്. ഈ വര്‍ഷം അവസാനത്തോടെ പ്രവാസി തൊഴിലാളികളുടെ കുറഞ്ഞ വേതനം ഖത്തര്‍ പരിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ഇന്റര്‍നാഷനല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍(ഐടിയുസി) ജനറല്‍ സെക്രട്ടറി ഷാരണ്‍ ബറോ പ്രത്യാശ പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha

























