ചരിത്രം തിരുത്തിക്കുറിച്ചു...ഒടുവില്‍ ഉത്തര ദക്ഷിണ കൊറിയന്‍ ഭരണാധികാരികളുടെ ഭാര്യമാര്‍ പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടു; സമാധാനത്തിന്റെ വഴിയില്‍ എത്തിയിരിക്കുന്ന കൊറിയന്‍ ഭരണാധികാരികള്‍ക്ക് പിന്നാലെ ഭാര്യമാരും സമാധാന ചര്‍ച്ചകള്‍ നടത്തി

നാല്‍പ്പതു വര്‍ഷങ്ങളോളം നീണ്ടു നിന്ന നിഗൂഡതകള്‍ക്ക് ശേഷം ഉത്തര ദക്ഷിണ കൊറിയന്‍ ഭരണാധികാരികള്‍ ചരിത്രം തിരുത്തിക്കുറിച്ചു. ദക്ഷിണകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ഭാര്യ റി സോള്‍ ജൂ ആദ്യമായി ക്യാമറയില്‍ പതിഞ്ഞു. ചരിത്രം രചിച്ച് ഏകാധിപതി കിം ജോംഗ് ഉന്നിന്റെയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജിയുടെയും വഴിയേ ഭാര്യമാരും ദക്ഷിണകൊറിയയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയതോടെയാണ് റി സോളിന് നേരെ ക്യാമറക്കണ്ണുകള്‍ മിഴി തുറന്നത്.
ഉത്തരകൊറിയന്‍ ചരിത്രം അനുസരിച്ച് ഭരണാധികാരികളുടെ ഭാര്യമാര്‍ പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്നത് വിരളമാണെന്നിരിക്കെയാണ് റി സോള്‍ പുതിയ ചരിത്രമെഴുതിയത്. തര്‍ക്കം അവസാനിപ്പിച്ച് സമാധാനത്തിന്റെ വഴിയില്‍ എത്തിയിരിക്കുന്ന കൊറിയന്‍ ഭരണാധികാരികള്‍ക്ക് പിന്നാലെ ഭാര്യമാരും സമാധാന ചര്‍ച്ചകള്‍ നടത്തി. ഇതാദ്യമായിട്ടായിരുന്നു രണ്ടു രാജ്യത്തെയും പ്രഥമ വനിതകളുടെ കൂടിക്കാഴ്ച നടക്കുന്നത്. കിം ജോംഗ് ഉന്നിന്റെ ഭാര്യ റി സോള്‍ ജു വും ദക്ഷിണ കൊറിയന്‍ ഭരണാധികാരി മൂണ്‍ ജി യുടെ ഭാര്യ കിം ജംഗ് സൂക്കും കൂടിക്കാഴ്ച വേദിയായത് പാന്‍മുന്‍ ജോം ഗ്രാമത്തിന്റെ തെക്കന്‍ ഭാഗത്തെ പീസ് ബില്‍ഡിംഗാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വൈകിട്ട് 6.15 നായിരുന്നു കൂടിക്കാഴ്ച. ഒട്ടേറെ ധാരണകളാണ് ചര്‍ച്ചയില്‍ രൂപപ്പെട്ടത്.
വടക്കന്‍ കൊറിയയിലെ കീസോംഗില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധപ്പെടാനുള്ള സ്ഥിരമായ ഓഫീസ് തുറക്കാനും ഇരുവരും സമ്മതിച്ചു. കൊറിയന്‍ യുദ്ധത്താല്‍ വേര്‍പിരിക്കപ്പെട്ട ബന്ധുക്കള്‍ക്ക് പരസ്പരം ഒന്നുചേരാനുള്ള താല്‍ക്കാലിക അവസരങ്ങള്‍ നല്‍കാനും കായികമേഖലയിലും സാംസ്‌ക്കാരിക പരിപാടികളിലും യോജിച്ചു പ്രവര്‍ത്തിക്കാനും ജനങ്ങളുടെ സഹവര്‍ത്തിത്തം കൊണ്ടുവരാനും തീരുമാനിച്ചു. ഭര്‍ത്താവിന്റെ സന്ദര്‍ശനം ഒരു വിജയമായിരുന്നു എന്നു കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇരു നേതാക്കളും നന്നായി പോകുമെന്ന് പ്രതീക്ഷിക്കുന്നതായും ദക്ഷിണ കൊറിയന്‍ ചാനലുകള്‍ക്ക് മുന്നില്‍ കിം ജോംഗ് ഉന്നിന്റെ ഭാര്യ റി പറഞ്ഞു.
പതിവിന് വിപരീതമായി ഒരു ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ ഭാര്യയെ ലോകം കാണുന്നതും ആദ്യമായിട്ടായിരുന്നു. കിംഗ് ജോംഗ് ഉന്നിന്റെ പിതാവ് കിംഗ് ജോംഗ് 11 ന്റെ ഭാര്യമാരൊന്നും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതുപോലെ കിമ്മിന്റെ ഭാര്യ റി യും മാധ്യമങ്ങള്‍ക്ക് അത്ര പരിചിതയല്ല. എപ്പോഴാണ് കിം വിവാഹിതന്‍ ആയതെന്നോ എങ്ങിനെയായിരുന്നു വിവാഹ ചടങ്ങെന്നോ ഒരു വിവരങ്ങളും മാധ്യമങ്ങള്‍ ഇന്നുവരെ പുറത്തു വിട്ടിട്ടുമില്ല. അതുകൊണ്ട് തന്നെ കിമ്മിന്റെ ഭാര്യ റി തന്നെയായിരുന്നു ചടങ്ങിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രവും. 40 വര്‍ഷത്തിനിടയില്‍ ആദ്യമായി കിമ്മിന്റെ ചൈനാ സന്ദര്‍ശനം മുതലാണ് ഭാര്യ റി യുടെ വിവരം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തന്നെ ആരംഭിച്ചത്. 1974 ല്‍ കിംഗ് ജോംഗ് ഉന്നിന്റെ മുത്തച്ഛന്‍ കിം ഇല്‍ സംഗ് ന്റെ ഭാര്യ കിം സോംഗ് ആയിയെ കുറിച്ചാണ് വടക്കന്‍ കൊറിയന്‍ മാധ്യമങ്ങള്‍ ഇതിന് മുമ്പായി പ്രഥമ വനിത എന്നൊരു പരാമര്‍ശം നടത്തിയിട്ടുള്ളത്.
'ബഹുമാനിതയായ റി സോള്‍ ജൂ' എന്നാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. കിമ്മില്‍ ഏറെ സ്വാധീനമുള്ള ഇളയ സഹോദരി കിം യോ ജോംഗിനെക്കാള്‍ റാങ്ക് മുകളിലാണ് റി യുടെ സ്ഥാനം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജീ ഇന്നിന്റെ ഭാര്യ കിം ജംഗ് സൂക്ക് ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചയാളാണ്. ക്യൂംഗീ സര്‍വകലാശാലയില്‍ വായ്പാട്ട് പഠിക്കുന്ന വേളയിലാണ് ഇരുവരും കണ്ടുമുട്ടിയതും. 'ജോളി ലേഡി' എന്നാണ് ഇവര്‍ക്ക് വിശേഷണം. 2009 ലോ 2010 ലോ കിമ്മും റിയും വിവാഹിതരായിരിക്കാമെന്നാണ് കരുതുന്നത്. 2012 ല്‍ കിമ്മുമായി റിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലൂം ഭാര്യയാണെന്ന സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

https://www.facebook.com/Malayalivartha

























