ആധാര്‍ കാര്‍ഡ് വ്യക്തികളുടെ സ്വകാര്യത ചോര്‍ത്തുന്നില്ല , മറ്റ് രാജ്യങ്ങള്‍ക്കും അനുകരിക്കാവുന്ന മാതൃക ; അധാർകാർഡിന് പിന്തുണയുമായി മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്

ആധാര്‍ കാര്‍ഡിനെ പിന്തുണച്ച് മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യയുടെ ആധാര്‍ സംവിധാനം സുരക്ഷിതമാണെന്നും അത് മറ്റ് ലോകരാജ്യങ്ങളിലും നടപ്പാക്കണമെന്ന് ബില്‍ ഗേറ്റ്‌സ്.
ആധാര്‍ കാര്‍ഡ് വ്യക്തികളുടെ സ്വകാര്യത ചോര്‍ത്തുന്നില്ല , മറ്റ് രാജ്യങ്ങള്‍ക്കും അനുകരിക്കാവുന്ന മാതൃകയാണെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. പദ്ധതി മറ്റ് രാജ്യങ്ങളിലും നടപ്പിലാക്കുന്നതിന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ലോക ബാങ്കിന് സാമ്ബത്തിക സഹായം നല്‍കുന്നുണ്ടെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.
ആധാര്‍ എന്ന ആശയം മുന്നോട്ട് വച്ച നന്ദന്‍ നിലേക്കേനി ഈ പദ്ധതിയില്‍ ലോകബാങ്കിനെ സഹായിക്കുന്നുണ്ടെന്നും ബില്‍ ഗേറ്റ്‌സ് വെളിപ്പെടുത്തി. ആധാര്‍ മറ്റ് രാജ്യങ്ങള്‍ക്കും അനുകരിക്കാവുന്ന മാതൃകയാണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡി സംവിധാനമാണ് ആധാറെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























