ജീവിച്ചത് കൂടിപ്പോയോ എന്ന തോന്നൽ; ശാസ്ത്രജ്ഞൻ ജീവൻ ഉപേക്ഷിക്കാനൊരുങ്ങുന്നു

പ്രശസ്‌ത പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞന്‍ ഡേവിഡ് ഗുഡോള്‍ എല്ലാവരെയും കണ്ട് യാത്ര പറയാനുള്ള തിരക്കിലാണു. ജീവിച്ചത് കൂടി പോയി എന്ന തോന്നലിൽ സ്വയം ജീവൻ ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ് അദ്ദേഹം. 104 വയസാണ് അദ്ദേഹത്തിന്റെ പ്രായം. ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട് യാത്ര പറയുകയാണ് അദ്ദേഹം ഇപ്പോൾ. വിറയാര്‍ന്ന കരങ്ങള്‍ കൊണ്ട് ഒരു തലോടല്‍... അതാണ് അദ്ദേഹത്തിന്റെ ശൈലി. ആ യാത്ര മരണത്തിലേക്കാണെന്ന് അറിയിച്ചശേഷം മടക്കം. ഈ മാസം 10ന് അദ്ദേഹം മരണത്തെ സ്വീകരിക്കും. 104 -ാം വയസില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലില്‍ മരണ സഹായ ഏജന്‍സി- ലൈഫ് സര്‍ക്കിളിന്റെ സഹായത്തോടെ അദ്ദേഹം ജീവന്‍ വെടിയും.
ഓസ്‌ട്രേലിയയിലുള്ള ബന്ധുക്കളോടെല്ലാം യാത്ര പറഞ്ഞുകഴിഞ്ഞു. മകള്‍ കെരണും മൂന്ന് കൊച്ചുമക്കളും ഓസ്‌ട്രേലിയയിലുണ്ട്. ഇവരോട് യാത്ര പറഞ്ഞിട്ട് ബുധനാഴ്‌ച അദ്ദേഹം ഫ്രാന്‍സിലേക്കു തിരിച്ചു. അവിടുള്ള ബന്ധുക്കള്‍ക്കൊപ്പം ഏതാനും ദിവസം തങ്ങുക. പിന്നീട് മരണം സ്വീകരിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക്. ആഗ്രഹിക്കുന്ന നിമിഷം മരണമെത്തുന്നതില്‍ പ്രത്യേക സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു.
ബന്ധുക്കളുടെ മധ്യത്തില്‍വച്ച് മരണം സ്വീകരിക്കാന്‍ തടസം ബ്രിട്ടനിലെയും ഓസ്‌ട്രേലിയയിലെയും നിയമങ്ങളാണ്. അതു മാറ്റണമെന്ന് അഭ്യര്‍ഥിച്ചശേഷമാണ് അവസാന യാത്രയ്‌ക്കായി അദ്ദേഹം പെര്‍ത്തില്‍നിന്നു പാരീസിലേക്കു വിമാനം കയറിയത്. ലണ്ടനിലാണു ഡേവിഡ് ഗുഡോള്‍ ജനിച്ചത്. പിന്നീട് ഓസ്‌ട്രേലിയയിലേക്കു കുടിയേറി. 104 വയസിലെത്തിയപ്പോഴാണു ജീവിച്ചത് അധികമായെന്ന തോന്നല്‍ അദ്ദേഹത്തിലുണ്ടായത്. പെര്‍ത്ത് എഡിത് കോവന്‍ സര്‍വകലാശാല കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha

























