കാന്‍സര്‍ രോഗത്തിനടക്കം 28 മരുന്നുകള്‍ക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കുന്ന തീരുമാനവുമായി ചൈന രംഗത്ത്

കാന്‍സര്‍ രോഗത്തിനടക്കം 28 മരുന്നുകള്‍ക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കുന്ന തീരുമാനവുമായി ചൈന രംഗത്ത്. മേയ് ഒന്നു മുതല്‍ ഇത് നിലവില്‍ വന്നതായി ചൈനീസ് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലൂ സന്‍ഹു പറഞ്ഞു. ഐ.ടി, മരുന്നുകള്‍, കാര്‍ഷിക ഉല്പന്നങ്ങള്‍ എന്നിവയ്ക്കായുള്ള വിപണി സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ഇന്ത്യ നേരത്തെ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക സഹകരണം സംബന്ധിച്ച ഉച്ചകോടിയില്‍ വ്യാപാര, ശാസ്ത്ര സാങ്കേതിക മേഖലകളില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ചൈന ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. 2017- 18ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരകമ്മി 36.73 ബില്യണ്‍ ഡോളറായിരുന്നു. 201617ല്‍ ഇത് 51 ബില്യണ്‍ ഡോളറുമായിരുന്നു. ചൈനയില്‍ വ്യവസായം തുടങ്ങുന്നതിനുള്ള സമയപരിധി പകുതിയായി കുറയ്ക്കാനും ചൈന തീരുമാനിച്ചു. ഇതിലൂടെ അതിവേഗം വ്യാപാരം തുടങ്ങാന്‍ കമ്പനികള്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ.
ലോകത്തിനായി ചൈന എപ്പോഴും വാതിലുകള്‍ തുറന്നിടാറുണ്ട്, ഇന്ത്യയിലെ ബിസിനസുകാര്‍ക്കും സ്വാഗതം എന്നാണ് തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് ലൂ പറഞ്ഞത്. ഇവിടെ നിക്ഷേപം നടത്താന്‍ ഇന്ത്യയും ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപത്തിനും വ്യാപാരകമ്മി കുറയ്ക്കുന്നതിനുമായി ഇന്ത്യയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാമെന്ന് ചൈന നേരത്തെ സമ്മതിച്ചിരുന്നു.
https://www.facebook.com/Malayalivartha

























