മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റ് ട്വിറ്ററിൽ വൈറസ് ; ഉപയോക്താക്കളെല്ലാം പാസ്വേര്‍ഡുകള്‍ മാറ്റണമെന്ന് നിർദ്ദേശം

ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം പാസ്വേര്‍ഡുകള്‍ മാറ്റണമെന്ന് അറിയിപ്പുമായി കമ്പനി. പാസ് വേര്‍ഡുകള്‍ സൂക്ഷിക്കുന്ന ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗിനെ വൈറസ് ബാധിച്ചിട്ടുണ്ടെന്നും മുന്‍കരുതലെന്നോണം പാസ് വേര്‍ഡ് മാറ്റാനുമാണ് കമ്പനി ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
പാസ്വേര്‍ഡുകള്‍ മറച്ച് വയ്ക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഒരാള്‍ പാസ്വേര്‍ഡ് ഉപയോഗിക്കുമ്പോള്‍ അത് രഹസ്യമാക്കി സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ഹാഷിങ്. ഇതോടെ പാസ്വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു.
എന്നാല്‍ ഇത് ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ട്വിറ്റര്‍ ഔദ്യോഗിക പേജിലൂടെ ട്വിറ്റ് ചെയ്തു. പാസ് വേര്‍ഡ് സെറ്റിംഗ് പേജില്‍ പോയി നിലവിലെ പാസ് വേര്‍ഡ് മാറ്റാനും ട്വിറ്റര്‍ ട്വീറ്റില്‍ കുറിച്ചു. വൈറസ് ബാധിച്ചവരുടെ പാസ് വേര്‍ഡുകള്‍ ട്വിറ്ററിലുള്ള എല്ലാവര്‍ക്കും കാണാന്‍ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ എത്ര പാസ്വേര്‍ഡുകളെ വൈറസ് ബാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.
https://www.facebook.com/Malayalivartha

























