ട്രംപിന്റെ നഗ്ന പ്രതിമ ലേലത്തിൽ വിറ്റു; വിവാദ പ്രതിമ വിറ്റുപോയത് ലക്ഷങ്ങൾക്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നഗ്ന പ്രതിമ ലേലത്തിൽ വിറ്റതായി റിപ്പോർട്ടുകൾ. കൈകൾ കോർത്ത്, വയർ ചാടിയ, തടിച്ച സുന്ദരൻ പ്രതിമ ലേലത്തിൽ പോയത് 28,000 യുഎസ് ഡോളർ (ഇന്ത്യൻ രൂപ ഏകദേശം 19 ലക്ഷം) ആണ്.
ഇതോടെ ട്രംപ് പ്രതിമ ലോക നേതാക്കളിൽ ഏറ്റവും വിവാദമായ പ്രതിമയെന്ന് പേരുകേട്ടു. അതേസമയം പേരുവെളിപ്പെടുത്താത്തയാളാണ് ഈ പ്രതിമ ലേലംവിളിച്ചെടുത്തത്. ജൂലിയന്‍ ഓക്ഷന്‍സ് കമ്പനിയാണ് ലേലം നടത്തിയത്.
വെസ്റ്റ്കോസ്റ്റ് അനാര്‍ക്കിസ്റ്റ് എന്ന കൂട്ടമാണ് പ്രതിമയുടെ സൃഷ്ടികൾ. ട്രംപിന്റെ 45-മത് പ്രതിമയാണിത്. 2016-ല്‍ ഇതുപോലെ ലോസ് ആഞ്ചലസില്‍ സ്ഥാപിച്ച പ്രതിമ ലോകശ്രദ്ധ നേടിയിരുന്നു. നാലിടത്ത് ട്രംപിന്റെ നഗ്ന പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ജനനേന്ദ്രിയം ഇല്ലാതെയാണ് പ്രതിമ. പ്രതിമയ്ക്കൊപ്പം നിന്ന് ചിത്രമെടുക്കാനും മറ്റും വന്‍ തിരക്കാണ്. പൗര സ്വാതന്ത്ര്യത്തിന് വിലക്കൊന്നുമില്ലാത്ത രാജ്യമാണ് അമേരിക്ക.
https://www.facebook.com/Malayalivartha

























