നർത്തകിയാകണമെന്ന മോഹത്തെ വിധി ക്യാന്‍സറിന്‍റെ രൂപത്തില്‍ കവർന്നെടുത്തപ്പോൾ ഇച്ഛാശക്തികൊണ്ട് അതിജീവിച്ച കുഞ്ഞു മാലാഖ ; അമേലി എന്നും വിധിയെ തോൽപ്പിച്ചവൾ

വലിയ നര്‍ത്തകിയാകണമെന്നാഗ്രഹിച്ചു. പക്ഷേ ട്യൂമര്‍ ബാധിച്ചപ്പോള്‍ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നെങ്കിലും ഇന്നും അവള്‍ ഇച്ഛാശക്തികൊണ്ട് അതിജീവിക്കുന്നു തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍. അമേലിയയുടെ ജീവിതം ഐതിഹാസികം.
വലിയ നര്‍ത്തകിയാകണമെന്നായിരുന്നു ഇംഗ്ലണ്ടിലെ ബര്‍മിംഹാം സ്വദേശിനി അമേലിയ എല്‍ഡ്രഡന്‍റെ ആഗ്രഹം. എന്നാൽ അവളുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി കാലില്‍ ട്യൂമര്‍ പിടിപ്പെട്ടത് പെട്ടെന്നായിരുന്നു. അമേലിയയുടെ ഇടത് കാലിലെ തുടയെല്ലില്‍ പത്ത് സെന്റിമീറ്റര്‍ വലിപ്പമുള്ള ട്യൂമറാണ് ബാധിച്ചത്. അതോടെ അവളുടെ നൃത്ത സ്വപ്നങ്ങള്‍ തകര്‍ന്നു.
ട്യൂമർ ബാധിച്ചതോടെ കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ ശസ്ത്രക്രിയ നടത്തിയാൽ കുട്ടിക്ക് സ്വാഭാവിക ചലനശേഷി ഉണ്ടാകുമോ എന്ന പേടിയിലായിരുന്നു അവളുടെ രക്ഷിതാക്കള്‍. എന്നാല്‍ കാല്‍ പൂര്‍ണമായും മുറിച്ചുമാറ്റുന്നതിനു പകരമായി കാലിന്‍റെ നടുഭാഗം നീക്കം ചെയ്ത് താഴെയും മുകളിലുമുള്ള ഭാഗം കൂട്ടിച്ചേര്‍ക്കുകയായിരുന്നു . ഇപ്പോള്‍ അവളുടെ കാല്‍പ്പാദം തിരിച്ചുവച്ചാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
അതിനാല്‍ അമേലിയയുടെ കണംകാല്‍ ഭാഗത്തിന് താഴെയായി കൃത്രിമകാലുകള്‍ വച്ചുപിടിപ്പിക്കാന്‍ സാധിക്കും. തന്റെ കാല്‍ ഇങ്ങനെയായതില്‍ വിഷമമൊന്നുമില്ലെനും താന്‍ ഇതിനോട് പൊരുത്തപ്പെട്ടു എന്നുമായിരുന്നു അവളുടെ പ്രതികരണം. വളരെ താമസിക്കാതെ തന്നെ അവളുടെ ആഗ്രഹപ്രകാരം നൃത്തം ചെയ്യാൻ സാധിക്കും.
https://www.facebook.com/Malayalivartha

























