ഗാസയില്‍ സ്‌ഫോടനം: ആറ് പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഗാസ മുനമ്പിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദെയര്‍ അല്‍ ബലാ പ്രവിശ്യയിലാണ് സംഭവം നടന്നത്. എന്നാല്‍ സ്‌ഫോടനത്തിന് കാരണം അറിവായിട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രേലി സൈന്യമാണെന്ന് ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ക്വാസം ബ്രിഗേഡ്‌സ് ആരോപിച്ചു.
എന്നാല്‍ ആരോപണത്തെ ഇസ്രയേല്‍ സൈന്യം തള്ളി. കൊല്ലപ്പെട്ടവര്‍ ഹമാസിന്റെ അംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ഇസ്രേലി സൈന്യവും പാലസ്തീന്‍ പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്.
ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നുപേരിട്ട ആറാഴ്ച നീളുന്ന പ്രക്ഷോഭത്തില്‍ നിരവധി പാലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha

























