ഭയത്തോടെ ലോക രാജ്യങ്ങള്‍... ബഹിരാകാശ സേന തുടങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്; ബഹിരാകാശ പേടകങ്ങളില്‍ നിന്ന് ഭൂമിയിലെ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള സംവിധാനം റഷ്യയും ചൈനയും തയാറാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ നീക്കം

ലോകത്തിന് ഭീഷണിയായി അമേരിക്ക. ഭൂമിക്കു പുറത്തുനിന്നുള്ള ഭീഷണി നേരിടാന്‍ ബഹിരാകാശ സേന തുടങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബഹിരാകാശ പേടകങ്ങളില്‍നിന്നു ഭൂമിയിലെ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള സംവിധാനം റഷ്യയും ചൈനയും തയാറാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ നീക്കം. അമേരിക്കയുടെ എക്‌സ് 37 ബി ബഹിരാകാശ വാഹനം ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്കുള്ളതാണെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇപ്പോള്‍ അമേരിക്കന്‍ സൈന്യത്തിന് അഞ്ച് വിഭാഗങ്ങളാണുള്ളത് കരസേന, നാവികസേന, വ്യോമസേന, മറീന്‍സ്, കോസ്റ്റ് ഗാര്‍ഡ്. ബഹിരാകാശ പേടകങ്ങളെ സംരക്ഷിക്കാന്‍ അമേരിക്ക ഇപ്പോള്‍ തന്നെ കോടിക്കണക്കിനു ഡോളര്‍ ചെലവിടുന്നുണ്ട്. ആകാശത്തെ താല്‍പര്യ സംരക്ഷണമാണു പുതിയ സൈനിക വിഭാഗത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.
എക്‌സ്37ബി എന്ന ബഹിരാകാശ വാഹനത്തിന്റെ ദൗത്യമെന്താണെന്നു ഇതുവരെ പുറംലോകത്തിന് അറിയില്ല. ഓരോ ശാസ്ത്രനേട്ടവും ആഘോഷിക്കുന്ന അമേരിക്കന്‍ ഭരണകൂടം എക്‌സ്37ബിയെക്കുറിച്ചു മൗനത്തിലാണ്. പലതവണ ഈ പേടകം ബഹിരാകാശത്ത് എത്തിയിട്ടുണ്ടെന്നു മാത്രം ലോകരാജ്യങ്ങള്‍ക്കറിയാം.
നാസയുടെ സ്‌പേസ് ഷട്ടിലിന്റെ ചെറിയ പതിപ്പാണു എക്‌സ്37ബിയെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതില്‍ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ചിട്ടില്ല. 8.8 മീറ്റര്‍ നീളവും 2.9 മീറ്റര്‍ ഉയരവും പേടകത്തിനുണ്ട്. ചിറകുകള്‍ക്ക് 4.5 മീറ്ററാണു നീളം. 4,990 കിലോഗ്രാം ഭാരവും പേടകത്തിനുണ്ട്. റോക്കറ്റ് പോലെ പറന്നുയരുകയും വിമാനം പോലെ ഇറങ്ങുകയുമാണ് ഇവയുടെ രീതി. എക്‌സ്37ബിയുടെ സഹായത്തോടെ ബഹിരാകാശത്ത് എത്തിച്ചത് എന്താണെന്ന് അജ്ഞാതം.

https://www.facebook.com/Malayalivartha

























