അഫ്ഗാനിസ്താനിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു, 31 പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്താനിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ പ്രവിശ്യയിലെ ഖോസ്റ്റ് നഗരത്തില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രമായും ഉപയോഗിക്കുന്ന പള്ളിയില്‍ ഞായറാഴ്ച ഉച്ചക്കായിരുന്നു സ്‌ഫോടനമുണ്ടായത്.ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, തെരഞ്ഞെടുപ്പിനെതിരെ നിലകൊള്ളുന്ന താലിബാനും ഐ.എസുമായി ബന്ധമുള്ള പ്രാദേശിക സംഘടനയും ഇത്തരത്തില്‍ മുമ്ബും ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞമാസം കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























