അമേരിക്കയിലെ ഹവായ് ദ്വീപിലെ കിലൗയ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ ലാവാ പ്രവാഹം തുടരുന്നു

തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങള്‍ക്കു പിന്നാലെ അമേരിക്കയിലെ ഹവായ് ദ്വീപിലെ കിലൗയ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ ലാവാ പ്രവാഹം മൂന്നു ദിവസമായി തുടരുന്നു. ദ്വീപിലെ സജീവ അഗ്‌നിപര്‍വതമായിരുന്നു കിലൗയ. ചെറുതും വലുതുമായ പത്തോളം ഭൂചലനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായതോടെ പ്രദേശത്തെ 2000 പേരെ അടിയന്തരമായി ഒഴിപ്പിച്ചു.
എന്നാല്‍ 150 അടിയോളം ഉയര്‍ന്നു പൊങ്ങിയ ലാവാപ്രവാഹത്തില്‍ മുപ്പതിലധികം വീടുകള്‍ പൂര്‍ണമായി നശിച്ചു.സ്‌ഫോടനത്തെ തുടര്‍ന്ന് ദ്വീപില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ഹവായ് നാഷണല്‍ ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷമാണ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത്.
തുടര്‍ന്ന് പ്രദേശത്ത് വിഷവാതകമായ സള്‍ഫര്‍ ഡയോക്‌സൈഡ് പരന്നിട്ടുണ്ട്. ഏകദേശം 492 അടി നീളമുള്ള വിള്ളലില്‍ നിന്നാണ് ലാവാ പ്രവാഹം ആരംഭിച്ചത്. 1975ന് ശേഷം അമേരിക്കയില്‍ ഇത്രയും ശക്തമായ ഭൂകമ്പവും ലാവാ പ്രവാഹവും ഉണ്ടാകുന്നത്.
അതേസമയം, റോഡിലൂടെയും മരങ്ങള്‍ക്കിടയിലൂടെയും പരന്നൊഴുകുന്ന ലാവ കാണാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെ ഇവിടേക്കുള്ള പ്രവേശനം സര്‍ക്കാര്‍ നിരോധിച്ചു. ഇത് വിനോദത്തിന് പറ്റിയ സമയമല്ലെന്നും ആളുകള്‍ പ്രദേശത്ത് നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നും ഹവായ് ഭരണകൂടം നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha

























