ഇറാനുമായി ഉണ്ടാക്കിയിരുന്ന കരാര്‍ ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക കരാറില്‍ നിന്നും പിന്മാറി

ആണവ പരീക്ഷണങ്ങള്‍ നടത്താതിരിക്കാന്‍ ഇറാനുമായി ഉണ്ടാക്കിയിരുന്ന കരാര്‍ ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക കരാറില്‍ നിന്നും പിന്മാറി. ഇറാന്‍ കലുഷിത പ്രദേശമാണെന്നും കരാറിലെ വ്യവസ്ഥകള്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
കരാറിലെ പല വ്യവസ്ഥകളും ഇറാന്‍ ലംഘിച്ചു. കരാര്‍ അമേരിക്കയ്ക്ക് നാണക്കേടായിരുന്നു. പുതിയ ഫണ്ട് ഉപയോഗിച്ച് ഇറാന്‍ മിസൈലുകള്‍ ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറുകയാണെങ്കില്‍ യുദ്ധമുണ്ടാകുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തിരിച്ചടി നല്‍കുമെന്ന് ഇറാനും പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ തീരുമാനം പുറത്ത് വന്നതോടെ ഈ നേതാക്കള്‍ എന്ത് നിലപാടെടുക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ചൈനയും റഷ്യയും ഇതിനോടകം തന്നെ ഇറാന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കരാറില്‍ ഒപ്പിട്ടിട്ടില്ലെങ്കിലും ഇസ്രയേല്‍ അമേരിക്കയക്ക് പിന്തുണ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha

























