കോംഗോയില്‍ എബോള രോഗം വീണ്ടും സ്ഥിരീകരിച്ചു... എബോളബാധ തടയാന്‍ വിദഗ്ധസംഘത്തെ മേഖലയിലേക്ക് നിയോഗിച്ചു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം വീണ്ടും സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറോയില്‍ രണ്ടു പേര്‍ മരിച്ചത് എബോള മൂലമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
എബോളബാധ തടയാന്‍ വിദഗ്ധസംഘത്തെ മേഖലയിലേക്ക് നിയോഗിച്ചു. 2014-15 കാലത്ത് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്നുപിടിച്ചപ്പോള്‍ ഏകദേശം 11,000 പേരാണ് മരിച്ചത്. ഗ്വിനിയ, സിയേറ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളിലായിരുന്നു എബോള പടര്‍ന്നത്.
https://www.facebook.com/Malayalivartha

























