ചെയ്യാത്തകുറ്റത്തിന് യുവാക്കൾ ശിക്ഷ അനുഭവിച്ചത് 26 വര്‍ഷം ; ഒടുവിൽ ചെയ്യാത്ത ബലാത്സംഗ കുറ്റത്തിൽ നിന്നും യുവാക്കളെ രക്ഷിച്ചത് ഇരയുടെ ഉള്ളിലെ ബീജം

ചെയ്യാത്തകുറ്റത്തിന് യുവാക്കൾ ശിക്ഷ അനുഭവിച്ചത് 26 വര്‍ഷം. ചെയ്യാത്ത ബലാത്സംഗത്തിന്റെ പേരിൽ യുവാക്കൾ ശിക്ഷയനുഭവിച്ചപ്പോൾ 26 വര്‍ഷത്തിനുശേഷം സത്യമറിഞ്ഞത് ഇരയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍. ഇരയുടെ ഉള്ളില്‍ കിടന്ന ബീജം ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ പ്രതികളുമായി മാച്ച് ചെയ്യുന്നില്ലെന്ന് വ്യക്തമായി ചോദ്യം ചെയ്തപ്പോള്‍ യുവതി കള്ളക്കഥ ഉണ്ടാക്കിയതാണെന്ന് വ്യക്തമായി.
1991 കളില്‍ അമേരിക്കയിലായിരുന്നു സംഭവം. ഗ്രിഗറി കൗണ്ട്‌സ് എന്ന 19 കാരനും വാന്‍ഡൈക്ക് പെറി എന്ന 21 കാരനുമായിരുന്നു ചെയ്യാത്ത കുറ്റത്തിന് കാല്‍ നൂറ്റാണ്ട് അഴികള്‍ക്കുള്ളില്‍ കിടക്കേണ്ടി വന്നത്. 45 കാരനായ കൗണ്ടിന് 26 വര്‍ഷം തടവില്‍ കിടക്കേണ്ടി വന്നപ്പോള്‍ 47 കാരന്‍ പെറിക്ക് കിടക്കേണ്ടി വന്നത് 11 വര്‍ഷം.
1991 ജനുവരി 18 ന് നടന്ന സംഭവത്തില്‍ ഇവര്‍ക്കെതിരേ ആരോപണം ഉന്നയിച്ച് ഒരു സ്ത്രീ കീറിപ്പറിഞ്ഞ വസ്ത്രവുമായി പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ക്ക് അരികിലേക്ക് എത്തുകയായിരുന്നു. തന്നെ കത്തിമുനയില്‍ തട്ടിക്കൊണ്ടു പോയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് വിധേയമാക്കിയെന്നായിരുന്നു ആരോപണം.
ഇതേ തുടര്‍ന്നാണ് പോലീസ് ഗ്രിഗറിയെയും പെറിയേയും അറസ്റ് ചെയ്തത്. അറസ്റ്റിലായ വര്‍ക്കെതിരേ യുവതിയുടെ മൊഴി ശക്തമായതിനാല്‍ തന്നെ ഇരുവര്‍ക്കും ശിക്ഷ ലഭിക്കുകയും ചെയ്തു. എന്നാല്‍ ബലാത്സംഗവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പോലീസിന് കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് സ്ത്രീയുടെ ശരീരത്തില്‍ നിന്നും ബീജസാമ്പിളുകള്‍ പോലീസ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി എങ്കിലും അത് പ്രതികളുടെ സാമ്പിളുമായി ഒത്തുപോകുന്നുണ്ടായിരുന്നില്ല.
മയക്കുമരുന്നിന് അടിമയായ യുവതി സ്വന്തം കാമുകനെ രക്ഷിക്കാന്‍ വേണ്ടി നടത്തിയ നാടകമാണെന്നും കേസ് വ്യാജമാണെന്നും പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
യുവതിയുടെ വെളിപ്പെടുത്തലില്‍ 2017 ല്‍ ആയിരുന്നു കേസിന്റെ പുനരന്വേഷണം. ഡിഎന്‍എ പരിശോധനാഫലം പ്രതികളുടെ സാമ്പിളുകളുമായി യോജിക്കുന്നില്ല എന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു യുവതി സത്യം വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























