യുഎസ്, ഫ്രഞ്ച് രാജ്യങ്ങളുടെ സഖ്യം തങ്ങളുടെ മുന്നില്‍ അടിയറവു പറയുമെന്ന് ഐഎസ്

തങ്ങളെ തകര്‍ക്കാന്‍ ഒത്തുകൂടിയിട്ടുള്ള യുഎസ്, ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ സഖ്യം തങ്ങളുടെ മുന്നില്‍ അടിയറവു പറയുമെന്ന് ഐഎസ്. ഇത് അവരുടെ അവസാനത്തെ യുദ്ധമായിരിക്കുമെന്നും ഐഎസ് വക്‌താവ് അബു മുഹമ്മദ് അല്‍ അഡ്‌നാനി പ്രസ്‌താവനയില്‍ പറഞ്ഞു.
ഈ മേഖലയില്‍ സൈനിക നടപടികളിലൂടെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തന്റെ മുന്‍ഗാമിയായ ജോര്‍ജ് ഡബ്ല്യു. ബുഷ് ചെയ്‌ത തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്നും അഡ്‌നാനി അഭിപ്രായപ്പെട്ടു. `ഞങ്ങളോടു പൊരുതിയാല്‍ ഐഎസ് കൂടുതല്‍ ശക്‌തി ആര്‍ജിക്കും. വെറുതെവിട്ടാല്‍ ഞങ്ങള്‍ വളര്‍ന്നു വലുതാവുകയും ചെയ്യും. ഐഎസിനെ തോല്‍പ്പിക്കുമെന്ന് ഒബാമ പറഞ്ഞിട്ടുണ്ടെങ്കില്‍ അതുപോലെതന്നെ ബുഷും മുന്‍പ് അസത്യം പറഞ്ഞിട്ടുണ്ട്.
ജൂതരുടെ ഭാരം ചുമക്കുന്ന `കഴുത എന്നാണ് ഒബാമയെ പ്രസ്‌താവനയില്‍ വിശേഷിപ്പിക്കുന്നത്. അമേരിക്കയെ കരയുദ്ധത്തിലേക്കു വലിച്ചിഴയ്‌ക്കാനാവില്ലെന്ന ഒബാമയുടെ പ്രഖ്യാപനത്തെ പരാമര്‍ശിച്ച്, മരണത്തിലേക്കും നാശത്തിലേക്കും ശവക്കുഴിയിലേക്കും അമേരിക്കയെ ഐഎസ് വലിച്ചിഴയ്‌ക്കുമെന്ന് അഡ്‌നാനി പ്രഖ്യാപിച്ചു. ഐഎസിനോടു പൊരുതുന്ന കുര്‍ദുകളെ പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കുര്‍ദുകളെയല്ല, അവരിലെ അവിശ്വാസികളെയും യുഎസ് അനുകൂലികളെയുമാണ് തങ്ങള്‍ ആക്രമിക്കുന്നതെന്നും ന്യായീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























