സൗദിയും ഇറാനും ഭൂതകാല പിഴവുകള്‍ പൊറുക്കുന്നു, വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

സൗദി അറേബ്യയും ഇറാനും ഭൂതകാല പിഴവുകള്‍ പൊറുക്കുന്നു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ പരസ്പര ധാരണയോടെ മുന്നോട്ടു പോകുവാന്‍ തീരുമാനം.ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത ഇരു രാജ്യങ്ങളും പരിഗണിച്ചു.
സൗദി വിദേശകാര്യമന്ത്രി അമീര്‍ സൗദ് അല്‍ ഫൈസലും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ഷെരീഫും ഞായറാഴ്ച ന്യൂയോര്‍ക്കിലാണ് കൂടിക്കാഴ്ച നടത്തിയത്. 69ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടെയായിരുന്നു മഞ്ഞുരുക്കല്‍ ചര്‍ച്ച. ദശകങ്ങള്‍ നീണ്ട എതിര്‍പ്പിന്റെ കണക്കാണ് ഇതോടെ ഇല്ലാതാകുന്നത്.
സൗദി ദേശീയദിനത്തിനു മുന്നോടിയായി അബ്ദുല്ല രാജാവിന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തിങ്കളാഴ്ച അനുമോദന സന്ദേശം അയച്ചു. സാംസ്‌ക്കാരവും മതപരവുമായ സമാനതകള്‍ അടിസ്ഥാനമാക്കി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത റൂഹാനി സന്ദേശത്തില്‍ പറഞ്ഞു. അബ്ദുല്ല രാജാവിന് ആയുരാരോഗ്യം നേര്‍ന്ന സന്ദേശത്തില്‍ സൗദി രാഷ്ട്രത്തിന് അഭിവൃദ്ധിയും റൂഹാനി നേര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























