വന്നവരവിൽ തന്നെ വഴിതെറ്റിക്കാൻ ഒരുപോലെയുള്ള മൂന്ന് വിമാനങ്ങൾ ; താൻ സാധിക്കുന്നത് ഗവേഷണത്തിനായി അമേരിക്കക്കാർ കൊണ്ടുപോകുമെന്ന് പേടിച്ച് സിംഗപ്പൂരിലെത്തിയത് കക്കൂസുമായി ; നിര്‍ണായകമായ ട്രംപ്- ഉന്‍ കൂടിക്കാഴ്ചയില്‍ ഒടുവിൽ സമാധാന ഉടമ്പടികൾ ഒപ്പുവച്ചതായി റിപ്പോർട്ട്

ലോകം ഉറ്റുനോക്കിയ ട്രംപ്- ഉന്‍ കൂടിക്കാഴ്ചയില്‍ സമാധാന ഉടമ്പടികൾ ഒപ്പുവച്ചതായി റിപ്പോർട്ട്. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കരാറില്‍ ഇരു നേതാക്കളും ഒപ്പുവെച്ചതായാണ് സൂചന. അതേസമയം, കരാറിലെ ഉള്ളടക്കം ഇരു നേതാക്കളും പുറത്തുവിട്ടിട്ടില്ല. കരാറിന്റെ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്‍റ് വ്യക്തമാക്കി.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെ സെേന്റാസ ദ്വീപിലെ ഹോട്ടലില്‍ ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടത്തിയത്. ഇനി നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന് കിം ജോങ് ഉന്‍ ചര്‍ച്ചക്ക് ശേഷം പറഞ്ഞു. കൊറിയയുമായുള്ള ബന്ധം വ്യത്യസ്തമായിരിക്കുമെന്ന് ട്രംപും വ്യക്തമാക്കി. ഭൂതകാലം മറക്കുമെന്ന് ഇരു നേതാക്കളും അറിയിച്ചു. കൂടിക്കാഴ്ചക്ക് ശേഷം തങ്ങള്‍ വീണ്ടും കാണുമെന്നും എപ്പോള്‍ വേണമെങ്കിലും കാണാെമന്നും പറഞ്ഞ ട്രംപ് ഉന്നിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























