ലോകം ഉറ്റു നോക്കിയ കൂടിക്കാഴ്ച്ച വിജയം കണ്ടു; കിമ്മിന് വൈറ്റ് ഹൗസ്സിലേയ്ക്ക് ട്രംപിന്റെ ക്ഷണം

സിംഗപ്പൂർ: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ ഹോട്ടലില്‍ ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടത്തിയത്. ഇനി നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന് കിം ജോങ് ഉന്‍ ചര്‍ച്ചക്ക് ശേഷം പറഞ്ഞു.
ലോകം ഉറ്റു നോക്കിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് തുടർ ചർച്ചകൾക്കായി കിമ്മിനെ അമേരിക്കയിലേക്ക് ക്ഷണിച്ചത്. ഇരുവരും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിന് ശേഷമായിരുന്നു ക്ഷണം.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha


























