ചരിത്ര കൂടിക്കാഴ്ച്ച വിജയം കണ്ടു; പക്ഷേ അമേരിക്കക്കാർ ഇപ്പോഴും ഗൂഗിളിൽ തിരയുന്നത് മറ്റൊന്ന്

ലോകം ഉറ്റുനോക്കിയ ഒന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ച. ചർച്ചകൾക്കൊടുവിൽ സമാധാന ഉടമ്പടികൾ ഇരുവരും ഒപ്പിട്ടു. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയയുടെ സമ്മതവും ലഭിച്ചു.
സംഭവമെല്ലാം നന്നായി തന്നെ നടന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് വേദിയായ സിംഗപ്പൂര്‍ എവിടെ എന്ന അമേരിക്കകാരുടെ ചോദ്യമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജ്ജീവ ചര്‍ച്ചയാകുന്നത്.
ചരിത്രകൂടിക്കാഴ്ച നടക്കുന്ന സന്ദര്‍ഭത്തിലാണ് സിംഗപ്പൂര്‍ എവിടെയെന്ന് അമേരിക്കക്കാര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്. ചോദിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഗൂഗിളില്‍ ഏറ്റവും ട്രെന്‍ഡിങ്ങായ സംഭവമായി ഇത് മാറി. അതേസമയം നോര്‍ത്ത് കൊറിയ എവിടെ എന്ന ചോദ്യവും നിരവധിപേര്‍ ഗൂഗിളില്‍ ഉന്നയിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ നോര്‍ത്ത് കൊറിയയിലാണോ , അതോ ചൈനയിലോ, ജപ്പാനിലോ , ഇത്തരത്തിലുളള സംശയങ്ങള്‍ക്കും ഉത്തരം തേടി അമേരിക്കക്കാര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായാണ് റിപ്പോര്‍ട്ട്.
കൂടിക്കാഴ്ച ലോകം ഉറ്റുനോക്കുന്ന സംഭവമായി മാറിയതോടെ, ട്രംപിന്റെ മുഖാമുഖം ഇരുന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കിമ്മിന്റെ വിശേഷങ്ങള്‍ അറിയാനും ആളുകള്‍ക്ക് കൗതുകമുണ്ടായി. കിമ്മിന്റെ പൊക്കവും, കിമ്മിന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാമോ തുടങ്ങിയ കുസൃതി ചോദ്യങ്ങളും ഗൂഗിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha


























