യുകെയില്‍ കുഴഞ്ഞു വീണു മരിച്ച ബെന്നിക്ക് ഇന്ന് ഹൗണ്‍സ്ലോവില്‍ യാത്രാമൊഴി; അന്ത്യയാത്രക്ക് മലയാളികളും സാക്ഷികളാകും ശനിയാഴ്ച നാട്ടില്‍ സംസ്‌ക്കാരം

ഒരാഴ്ച മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞു വീണ് മരിച്ച ബെന്നിയുടെ അന്ത്യയാത്രക്ക് ഇന്ന് യുകെ മലയാളികള്‍ സാക്ഷികളാകും. ഒരു പതിറ്റാളോളമായി യുകെ മലയാളിയായ ബെന്നിക്ക് നാട്ടില്‍ നടക്കുന്നു വീട് പണിയുമായി ബന്ധപ്പെട്ടു വലിയൊരു തുകയുടെ ബാധ്യതയുയെയും തിരിച്ചറിഞ്ഞ യുകെ മലയാളി സമൂഹവും ഇന്ത്യക്കാരും ചേര്‍ സ്വരൂപിച്ച കാരുണ്യ ധനസഹായം ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും ഭാവിയിലേക്കുള്ള കരുതലായി മാറും.
ഏറെ വര്‍ഷങ്ങള്‍ പ്രവാസികളായി ജീവിച്ച മാതാപിതാക്കളുടെ മകനായാണ് ജനനമെങ്കിലും സാമ്പത്തികമായി അത്ര ഉയര്‍ച്ചയില്‍ അല്ല ബെന്നി എന്ന് വിളിക്കുന്ന ഫിലിപ് വര്‍ഗീസിന്റെ കുടുംബം. ഈ കാരണം തന്നെയാണ് ബെന്നിയുടെ കുടുംബത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങാന്‍ കാരണമായത്.
നാളെ ഉച്ചയ്ക്ക് 11 മണി മുതല്‍ രണ്ടു മണിവരെയാണ് ഭൗതിക ദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഉള്ള സൗകര്യം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഓര്‍ത്തോഡക്‌സ് വിഭാഗം വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിന് നേതൃത്വം നല്‍കും. ബെന്നിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായവര്‍ അടക്കമുള്ള വന്‍ ജനാവലിയുടെ സാനിധ്യമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്രിക്കറ്റ് കളിയിലൂടെ സ്വന്തമാക്കിയ വടക്കേ ഇന്ത്യന്‍ വംശജരായ സുഹൃത്തുക്കള്‍ കണ്ണീരടക്കിയാകും നാളെ പള്ളിയില്‍ എത്തുക.
ഒപ്പം തന്നെ ക്രിക്കറ്റിന് ജീവന് തുല്യം സ്‌നേഹിച്ച ബെന്നിക്ക് വേണ്ടി യുകെയിലെ നിരവധി പ്രാദേശിക ക്രിക്കറ്റ് ക്ലബുകളും സഹായവുമായി എത്തി 30,000ലധികം പൗണ്ടാണ് കുടുംബത്തിന് വേണ്ടി കണ്ടെത്താനായി.
https://www.facebook.com/Malayalivartha


























