യൂറോപ്യന്‍ അതിര്‍ത്തിയില്‍ വിസയില്ലാതെ കടന്ന ഗര്‍ഭിണി പശുവിന് വധശിക്ഷ; വിവാദ ബള്‍ഗേറിയന്‍ തീരുമാനത്തിനെതിരെ സോഷ്യല്‍മീഡിയവന്‍ പ്രതിഷേധം; ജനരോഷം കണക്കിലെടുത്ത് വധശിക്ഷാ ഇളവ് ചെയ്ത് യൂറോപ്യന്‍ യൂണിയന്‍ രാജ്യം

സാധാരണ ഗതിയില്‍ മനുഷ്യര്‍ക്കാണ് വിസ ബാധകം എന്നാല്‍ മൃഗങ്ങള്‍ക്കും രാജ്യാതിര്‍ത്തികളും വിസാ സംവിധാനവും ബാധകമാണോ എന്ന ചോദ്യം പ്രസക്തമമാണ് എന്നാണ് ബള്‍ഗേറിയയുടെ നിലപാട്. അക്കാരണത്താലാണ് സെര്‍ബിയയില്‍ നിന്നും അനധികൃതമായി ബള്‍ഗേറിയയിലേക്ക് ''നുഴഞ്ഞ് കയറിയ'' പെങ്ക എല്‍ പശുവിന് ബര്‍ഗേറിയ വധശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായ പശുവിനെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ക്യാമ്പയിന്‍ ഉയര്‍ന്നു വന്നതോടെ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ബള്‍ഗേറിയ നിര്‍ബന്ധിതമായെന്നാണ് റിപ്പോര്‍ട്ട്. ജനരോഷം തിളച്ച് പൊന്തിയപ്പോള്‍ പശുവിന്റെ വധശിക്ഷ ഈ യൂറോപ്യന്‍ യൂണിയന്‍ രാജ്യം റദ്ദാക്കിയിരിക്കുകയാണ്.
സെര്‍ബിയയില്‍ നിന്നും അതിര്‍ത്തി കടന്നെത്തിയ പെങ്ക ബള്‍ഗേറിയയിലെ കോപിലോവ്സ്റ്റി ഗ്രാമത്തിലായിരുന്നു എത്തിച്ചേര്‍ന്നത്. സേവ് പെങ്ക എന്ന പേരില്‍ പശുവിനെ രക്ഷിക്കാനായി സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച പെറ്റീഷന് വന്‍ ജനപിന്തുണയായിരുന്നു ലഭിച്ചത്. യൂറോപ്യന്‍ കമ്മീഷന്റെ വരെ ശ്രദ്ധ ഈ വിഷത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ബള്‍ഗേറിയ പശുവിന്റെ വധശിക്ഷ റദ്ദാക്കുകയുമായിരുന്നു. പെങ്കയെ ഈ ആഴ്ച അവസാനം ഫാമിലേക്ക് പോകാന്‍ അനുവദിക്കുമെന്ന് പ്രഖ്യാപനം ഇന്നലെ ബള്‍ഗേറിയന്‍ ഫുഡ് സേഫ്റ്റി ഏജന്‍സി പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha


























