ഉസാമ ബിന്‍ ലാദനെ വധിച്ച ശേഷം മൃതദേഹം 300 പൗണ്ട് തൂക്കമുള്ള ഇരുമ്പു ചങ്ങലയില്‍ ബന്ധിച്ച് കടലില്‍ താഴ്ത്തിയെന്ന് മുന്‍ സിഐഎ ഡയറക്ടര്‍

അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ യുഎസ് പ്രത്യേക സേന വധിച്ച ശേഷം മൃതദേഹം ഇരുമ്പു ചങ്ങലയില്‍ ബന്ധിച്ച് കടലില്‍ താഴ്ത്തിയതായി വെളിപ്പെടുത്തല്‍. മുന്‍ സിഐഎ ഡയറക്ടറും പ്രതിരോധ സെക്രട്ടറിയുമായ ലിയോണ്‍ പനേറ്റയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 300 പൗണ്ട് തൂക്കമുള്ള ഇരുമ്പു ചങ്ങലകള്‍ ശരീരത്തില്‍ ചുറ്റിയാണ് മൃതദേഹം കടലില്‍ താഴ്ത്തിയത്.
വിമാന വാഹിനി കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണിലാണ് മൃതദേഹം എത്തിച്ചതെന്നും ഇസ്‌ലാം മതവിശ്വാസ പ്രകാരമുള്ള എല്ലാ ചടങ്ങുകളും നടത്തിയ ശേഷമാണ് ബിന്‍ ലാദന്റെ മൃതദേഹം സംസ്‌കരിച്ചതെന്നും ലിയോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഏത് സ്ഥലത്തുവെച്ചാണ് മൃതദേഹം താഴ്ത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
വെര്‍ത്തി ഫൈറ്റ്‌സ്: എ മെമ്മറി ഓഫ് ലീഡര്‍ഷിപ്പ് ഇന്‍ വാര്‍ ആന്റ് പീസ് എന്ന തന്റെ പുസ്തകത്തിലാണ് ലിയോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























