Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല! ട്രാൻലൊക്കേറ്റ് ചെയ്ത ആനകൾ തിരിച്ചുവന്നിട്ടുണ്ട്:- പെരിയാർ കടുവ സങ്കേതത്തെക്കാൾ പറമ്പിക്കുളം തന്നെയായിരുന്നു അരിക്കൊമ്പനെ മാറ്റിപ്പാർപ്പിക്കാനുള്ള മികച്ച ഇടം: ഡോ. പി.എസ്. ഈസ

03 MAY 2023 11:41 AM IST
മലയാളി വാര്‍ത്ത

പെരിയാർ ടൈ​ഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. ഈസ മാധ്യമങ്ങളോട് പറഞ്ഞു. മിഷൻ അരിക്കൊമ്പനിൽ വനംവകുപ്പിന്‍റെ പബ്ലിസിറ്റി കൂടിപ്പോയി എന്നും ചിലയിടങ്ങളിൽ ട്രാൻലൊക്കേറ്റ് ചെയ്ത ആനകൾ തിരിച്ചുവന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പെരിയാർ കടുവ സങ്കേതത്തെക്കാൾ പറമ്പിക്കുളം തന്നെയായിരുന്നു അരിക്കൊമ്പനെ മാറ്റിപ്പാർപ്പിക്കാനുള്ള മിക്കച്ച ഇടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറമ്പിക്കുളത്ത് അനാവശ്യമായി ജനങ്ങൾ പ്രശ്നമുണ്ടാക്കിയതോടെയാണ് അത് മാറ്റേണ്ടി വന്നത്. ഇത്തരം കാര്യങ്ങളിൽ പബ്ലിസിറ്റി വനംവകുപ്പ് കുറയ്ക്കണം. അരിക്കൊമ്പന് പേര് തന്നെ വന്നത് വട്ടപ്പേര് കൊടുക്കും പോലെയാണ്. അരി മാത്രം തിന്നുന്ന ആനയെന്ന് പ്രചാരണം ഉണ്ടായി. ആന പിണ്ഡത്തിൽ ഒരു തരി അരി പോലും ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ പ്രചാരം കൊടുക്കാതെ കാര്യങ്ങൾ ചെയ്യണമായിരുന്നു എന്നും ഡോ. പി.എസ്. ഈസ പറഞ്ഞു.

അരിക്കൊമ്പനെ പെരിയാർ‌ ടൈഗർ റിസർവ് വനമേഖലയിൽ തുറന്ന് വിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നു സിഗ്നൽ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്നൽ നഷ്ടമായത്. സി​ഗ്നലുകൾ നഷ്ടപ്പെട്ടതോടെ അരിക്കൊമ്പൻ കാട്ടിൽ എവിടെയെന്നു കണ്ടെത്താനാവാത്ത അവസ്ഥയിലാണ് വനംവകുപ്പ്. വനംവകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അരിക്കൊമ്പൻ ചോലവനത്തിലായതിനാലാകാം സിഗ്നലുകൾ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തൽ.

 

ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധർ പറയുന്നു. ഇന്നലെ പുലർച്ചെ ലഭിച്ച സിഗ്നൽ പ്രകാരം തമിഴ്നാട് വനമേഖലയ്ക്ക് 5 കിലോമീറ്റർ സമീപത്ത് അരിക്കൊമ്പൻ‌ എത്തി. 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരുന്നതായാണ് സി​ഗ്നലുകൾ ലഭിച്ചത്. സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താൽ അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടു. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മേഘമല വന്യജീവി സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിലായിരുന്നു അരിക്കൊമ്പൻ. ഇവിടെ നിന്നും തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് സഞ്ചരിക്കുന്നതായും സിഗ്നലിൽ സൂചനയുണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലും കൊടും വനത്തിനുള്ളിലായതിനാലും സിഗ്നലുകൾ ലഭിക്കുന്നതിൽ കാലതാമസവും നേരിട്ടിരുന്നു.

അതിനാൽ വനംവകുപ്പിന്റെ മൂന്ന് സംഘങ്ങൾ അതിർത്തിയിലെ വനമേഖലയിൽ അരിക്കൊമ്പനായി നിരീക്ഷണം നടത്തുകയാണ്. എന്നാൽ നേരിട്ട് കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മയക്കുവെടിയേറ്റതിന്റെയും ലോറിയിൽ സഞ്ചരിച്ചതിൻ്റെയും ക്ഷീണമുള്ളതിനാൽ അധികദൂരം സഞ്ചരിക്കാനിടയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

നിറയെ തീറ്റയും വെള്ളവും ഉള്ളതിനാൽ ചിന്നക്കനാലിനേക്കാൾ കൂടുതൽ അരിക്കൊമ്പൻ പെരിയാറിൽ ഇണങ്ങും എന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിനിടെ ദൗത്യത്തിനെത്തിച്ച കുങ്കിയാനകളിൽ രണ്ടെണ്ണം വയനാട്ടിലേക്ക് മടങ്ങി. ദൗത്യത്തിനായെത്തിയ കുഞ്ചുവിനെയും കോന്നി സുരേന്ദ്രനെയുമാണ് ആദ്യം കൊണ്ടു പോയത്. മാർച്ച് 25 നാണ് ഇവർ രണ്ട് പേരും ചിന്നക്കനാലിൽ എത്തിയത്.

ആശങ്കകൾക്കൊടുവിൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിൻ്റെ സന്തോഷത്തിലാണ് വയനാട് എലിഫൻ്റ് സ്ക്വാഡിൻ്റെ മടക്കം. വയനാട്ടിൽ ഇവയെ എത്തിച്ച ശേഷം രണ്ട് ആനിമൽ ആംബുലൻസുകളും അടുത്ത ദിവസം ചിന്നക്കനാലിൽ തിരികെയെത്തും. അതിന് ശേഷം വിക്രമിനെയും സൂര്യനെയും കൊണ്ടുപോകും.

കാലങ്ങളായി ചിന്നക്കനാൽ, ശാന്തൻപാറ നിവാസികളുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ പിടികൂടി മാറ്റിയത് ചിന്നക്കനാൽ നിവാസികൾ ആഘോഷമാക്കി മാറ്റിയിരുന്നു. അരിക്കൊമ്പനെ കൊണ്ടുപോയപ്പോൾ അരിപ്പായസം വിളമ്പിയ നാട്ടുകാർ കുംകിയാനകൾക്ക് മധുരം നൽകിയും പാപ്പാൻമാരെ ആദരിച്ചുമാണ് ആഘോഷം ഗംഭീരമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചപ്പാത്തി മെഷീനില്‍ കൈ കുരുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (3 hours ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (3 hours ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (5 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (6 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (6 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (6 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (6 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (6 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (6 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (6 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (6 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (7 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (8 hours ago)

Malayali Vartha Recommends