Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയ സംഭവത്തിൽ മലയാളി വക്കീലിനെ ഇറക്കി : സാമൂഹിക പ്രവർത്തകനായ സലാം പാപ്പിനിശ്ശേരിയെയും, വാർത്ത പുറത്ത് വിട്ട ചാനലിനെതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കാമുകനും, യുവതിയും...

22 MAY 2023 12:49 PM IST
മലയാളി വാര്‍ത്ത

ദുബൈ എയർപോർട്ടിൽ ഇറങ്ങിയ ഭാര്യ ഭർത്താവിന്റെ കയ്യിൽ കുഞ്ഞിനെ കൊടുത്ത് കാമുകന്റെ ഒപ്പം പോയെന്ന സംഭവത്തിൽ ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരിയ്ക്കും, ഭർത്താവിനിന്റെ ദുരവസ്ഥ പുറത്ത് വിട്ട ചാനലിനെതിരെയും യുവതി നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിൽ ലീഗൽ സ്ഥാപനത്തിൽ വെച്ച് ഇരു വിഭാഗവുമായി നടത്തിയ ചർച്ചയിൽ നല്ല രീതിയിൽ പ്രശ്നം പരിഹരിക്കാൻ പറ്റുമെന്ന വിശ്വാസത്തിലായിരുന്നു. കുഞ്ഞിന്റെ പാസ്‌പോർട്ടും കൈമാറും എന്ന് അറിയിച്ച യുവതി മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റുകയായിരുന്നു.

വിഷയത്തിൽ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖവും വൈറലായി മാറിയിരിക്കുകയാണ്. ഇനി നിങ്ങൾ എല്ലാവരും പറയു, ഞാൻ എന്ത് ചെയ്യണം? നിങ്ങൾക്ക് വിട്ട് തന്നിരിക്കുകയാണ്... രണ്ട് ദിവസം മുന്നേ ഒരു സംഭവം നടന്നു. ആ വിഷയവുമായി ബന്ധപ്പെട്ട് രണ്ടരവയസുള്ള കുഞ്ഞിന്റെ ഉപ്പ എന്നെ സമീപിച്ചിട്ട് പറഞ്ഞു, എന്റെ വൈഫുമായി ഒരു പ്രശ്നമുണ്ട്. ഈ കുട്ടിയെ എന്നെ ഏൽപ്പിച്ച് അവർ വേറെ ഒരാളുടെ കൂടെ പോയിരിക്കുകയാണ്. എനിക്ക് സാമ്പത്തികമായി ഒന്നൂല്ല.

അതുകൊണ്ടു നിങ്ങള് ഈ കാര്യം ഒന്ന് ഏറ്റെടുത്ത്, ഇതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്താണ് ഞങ്ങളുടെ ഭാഗത്ത് നിന്ന് ചെയ്യേണ്ടത് എന്ന്? അദ്ദേഹം പറഞ്ഞത് രണ്ടര വയസുള്ള കുഞ്ഞിനെ എനിക്ക് നാട്ടിൽ എത്തിക്കണം. അവളുടെ ഉമ്മാടെ കൈയിൽ കുഞ്ഞിനെ കൈമാറാൻ പാസ്പോർട്ട് വേണമെന്ന് ആവശ്യപ്പെട്ടു. അവരെ ബന്ധപ്പെട്ടെങ്കിലും ടെലഫോണിന്‌ ആൻസർ ചെയ്യുന്നില്ല. പലരും ബന്ധപ്പെട്ടു.

യാതൊരു വിവരവും കിട്ടുന്നില്ല. പിന്നീട് കുഞ്ഞിനേയും വാപ്പയെയും കൂട്ടി അവരുടെ സുഹൃത്തുക്കളുമായി ദുബായ് പോലീസിൽ പോയി. അവിടെ പോലീസിന്റെ ഭാഗത്ത് നിന്ന് വിളിച്ചിട്ടും ആൻസർ ചെയ്തില്ല. തുടർന്ന് ദുബായ് പോലീസിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു വിങ്ങിനെ ഞങ്ങളുടെ കൂടെ അയക്കുകയും, ഞങ്ങളോട് താമസ സ്ഥലം കാണിച്ച് കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവര് പോയ വാഹനം ഞങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിച്ചു. ആ വാഹനവുമായി ബന്ധപ്പെട്ടവരോട് പോലീസ് ബന്ധപ്പെട്ടെന്ന് മനസിലായപ്പോൾ അവര് ഞങ്ങളുടെ ഫോണിന് ആൻസർ ചെയ്തു.

 

നിങ്ങൾക്ക് എന്താണ് വേണ്ടത്? പ്രശ്നം പരിഹരിക്കാൻ തയ്യാറാണെന്ന് അവര് മറുപടി നൽകി. തുടർന്ന് ദുബായിലെ സാമൂഹ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വ്യക്തി വിളിക്കുകയും നമ്മുടെ ആവശ്യം എന്താണെന്ന് ആരായുകയും ചെയ്തു. പാസ്പോർട്ട് ആണ് ആവശ്യമെന്ന് പറഞ്ഞപ്പോൾ അവർ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇരു വിഭാഗവുമായി നടത്തിയ ചർച്ചയ്ക്കിടെ യുവതിയോടൊപ്പം ആ യുവാവും ഉണ്ടായിരുന്നു.

പാസ്പോർട്ട് കൈമാറുന്ന കാര്യം സംസാരിക്കുന്നതിനിടെ ഈ യുവാവ് പറഞ്ഞത്, ഞങ്ങൾ ഇന്നലെ ഒരു നിയമോപദേശം തേടിയിരുന്നു. ഇന്നും തേടിയിരുന്നു. അവർ പറഞ്ഞിരിക്കുന്നത്, ഒരു ചാനലിൽ ഈ വിഷയം വന്നതിനാൽ അതിനെതിരെയും, നിങ്ങൾക്കെതിരെയും കേസ് കൊടുത്ത് പ്രയാസപ്പെടുത്താൻ ഒരു മലയാളി വക്കീൽ ഉപദേശം നൽകിയിരിക്കുകയാണ്.

ഈ മലയാളി വക്കീൽ ഞങ്ങളുടെ നാട്ടിൽ ഉള്ള വലിയ വലിയ ആളുകളുമായി ബന്ധപ്പെട്ട് സലാം പാപ്പിനിശ്ശേരി ഉൾപ്പടെ ഉള്ളവരെ എങ്ങനെ ഒന്ന് ട്രാപ്പിലാക്കാം? അതിനുള്ള ഒരു സംവിധാനം കൂടെ ചെയ്തിരിക്കുകയാണെന്ന് പറഞ്ഞു. എന്നെ സംബന്ധിച്ച് പറഞ്ഞാൽ ഇത്തരം കേസുകൾ എടുക്കണം എന്നുള്ളത് ഒരു നിർബന്ധം ഉള്ള കാര്യം ഒന്നുമല്ല.

കോഴിക്കോട് സ്വദേശിയായ ആ വക്കീലിന്റെ ഒരു വ്യക്തതയും ഇല്ലാത്ത നിയമോപദേശം ചിലപ്പോൾ എന്നോടുള്ള വെറുപ്പോ, വിധ്വേഷമോ ആവാം എന്ന് സലാം പാപ്പിനിശ്ശേരി പറയുന്നു. ദുബായ് പോലീസിൽ പോകരുതെന്നും, പാസ്പോർട്ട് നൽകാമെന്നും പറഞ്ഞ കൂട്ടർ ഈ വക്കീലിന്റെ വാക്ക് കേട്ട് തകിടം മറിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഈ യുഎഇ മണ്ണിന് ഒരു സത്യം ഉണ്ട്. ഉപ്പ് തിന്നവൻ തീർച്ചയായും വെള്ളം കുടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചപ്പാത്തി മെഷീനില്‍ കൈ കുരുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (3 hours ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (3 hours ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (5 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (6 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (6 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (6 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (6 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (6 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (6 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (6 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (6 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (7 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (8 hours ago)

Malayali Vartha Recommends