Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫർഹാനയെ കാണാൻ തടിച്ച് കൂടി ആൾക്കൂട്ടം: രണ്ട് ലക്ഷം രൂപയ്ക്കല്ലേ നീ കൊന്നത്... ഇനി ജയിലിൽ പോയി കല്യാണം കഴിക്കാം....

01 JUNE 2023 04:43 PM IST
മലയാളി വാര്‍ത്ത

ഹോട്ടൽ ഉടമയുടെ കൊലപതകത്തിൽ തെളിവെടുപ്പ് നടക്കുമ്പോൾ ഓരോ ദിവസവും അരങ്ങേറുന്നത് നാടകീയ രംഗങ്ങളാണ്. ഷിബിലി, ഫർഹാന എന്നിവരെ സംഭവം നടന്ന എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഇരുവരെയും ഒറ്റയ്ക്കും ഒന്നിച്ചും ഇരുത്തി ചോദ്യം ചെയ്തു. നടന്ന സംഭവങ്ങൾ ഇരുവരും പൊലീസിനോടു വിവരിച്ചുകൊടുത്തു. ചോദ്യം ചെയ്യലിനോട് ഇരുവരും പൂർണമായും സഹകരിച്ചതായി പൊലീസ് വ്യക്തമാക്കുന്നു. തിരൂർ ഡിവൈഎസ്പി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ രാവിലെ 9.50ന് പ്രതികളുമായി എത്തിയ പൊലീസ് 9.52ന് ജീപ്പിൽ നിന്നിറക്കി ഷിബിലിയെ ലോഡ്ജ് മുറിയിലെത്തിച്ചു. 10.15ന് ഫർഹാനയെയും.

ഒരു മണിക്കൂർ ‍തുടർന്ന തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമൊടുവിൽ 11.15ന് സംഘം എരഞ്ഞിപ്പാലത്തുനിന്ന് തിരിച്ചു.തുടർന്ന് ഷിബിലിയെ പൊലീസ് പുഷ്പ ജംക്‌ഷനടുത്ത് സിദ്ദീഖിന്റെ മൃതദേഹം മുറിക്കാൻ കട്ടർ വാങ്ങിയ കട, മൃതദേഹം കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച ട്രോളി ബാഗ് വാങ്ങിയ മിഠായിത്തെരുവിലെ കട എന്നിവിടങ്ങളിലും ഗ്ലൗസ് വാങ്ങിയ മിഠായിത്തെരുവിലെ മെഡിക്കൽ ഷോപ്പിലും എത്തിച്ച് തെളിവെടുത്തു. തുടർന്ന് പ്രതികൾ ഭക്ഷണം കഴിച്ച 2 ഹോട്ടലുകളിലും പൊലീസ് ഇരുവരുമായെത്തി തെളിവെടുത്തു. ഉച്ചയോടെ പൊലീസ് സംഘം തിരൂരിലേക്ക് മടങ്ങി.


ഷിബിലിയെയും ഫർഹാനയെയും തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ജനക്കൂട്ടം രോഷാകുലരാകുന്ന കാഴ്ച്ചയായിരുന്നു. രാവിലെ മുതൽ ഹോട്ടലിനു മുന്നിൽ പ്രതികളെ കാണാൻ വൻ ജനക്കൂട്ടമുണ്ടായിരുന്നു. വന്നയുടൻ ഷിബിലിയെ ഹോട്ടലിനുള്ളിലേക്കു കൊണ്ടുപോയ പൊലീസ് ഫർഹാനയെ 2 വനിതാ പൊലീസുകാർക്കിടയിലായി ജീപ്പിൽത്തന്നെ ഇരുത്തി. എരഞ്ഞിപ്പാലത്തെ ഹോട്ടലിനു മുന്നിൽ പലപ്പോഴും ഗതാഗതം തടസ്സപ്പെട്ടു. കൃത്യം ഒരു മണിക്കൂറിനുശേഷം പ്രതികളുമായി പൊലീസ് പുറത്തേക്കിറങ്ങി. നിർത്തിയിട്ട 3 ജീപ്പുകളിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന ജീപ്പിലെ പുറകുവശത്തെ വാതിൽ തുറന്ന് ഷിബിലിയെ അകത്താക്കി വാതിലടച്ചു.

 

ഈ സമയത്ത് ഓടിയടുത്ത ഒരാൾ, 2 ലക്ഷം രൂപയ്ക്കു വേണ്ടിയല്ലേ താൻ ഒരാളെ കൊന്നതെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. വശത്തെ ഗ്ലാസ് വാതിലിലൂടെ മറ്റൊരാൾ, ഇനി ജയിലിൽ പോയി കല്യാണം കഴിച്ചു കഴിയാം എന്നും രോഷത്തോടെ പറയുന്നുണ്ടായിരുന്നു. ഇതിനിടെ ഹോട്ടലുടമ സിദ്ദീഖിനെ കോഴിക്കോട്ടെ ലോഡ്ജിൽ കൊലപ്പെടുത്തിയ കേസ് സംഭവം നടന്ന ഹോട്ടലുൾപ്പെടുന്ന കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലേക്കു മാറ്റാൻ പൊലീസ് ആലോചിക്കുന്നു. കൊലപാതകവും ഗൂഢാലോചനയും നടന്ന ഹോട്ടൽ, കൊല നടത്താനുപയോഗിച്ച ആയുധങ്ങളും മറ്റുപകരണങ്ങളും വാങ്ങിയ കടകൾ എന്നിവയെല്ലാം കോഴിക്കോട്ടായ സാഹചര്യത്തിലാണ് തുടരന്വേഷണത്തിനും മറ്റു നടപടികൾക്കും കേസ് കോഴിക്കോട്ടേക്ക് മാറ്റുന്ന കാര്യം സജീവമായി പരിഗണിച്ചത്.

തിരൂർ സ്വദേശിയായ സിദ്ദീഖിനെ കാണാനില്ലെന്നു വീട്ടുകാർ നൽകിയ പരാതി തിരൂർ പൊലീസ് അന്വേഷിച്ചുവരുന്നതിനിടയിലാണ് സിദ്ദീഖ് കൊല്ലപ്പെട്ടതായി തെളിയുന്നത്. അതുവഴിയാണ് കേസ് തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലേക്കു നീങ്ങിയത്. ഇതിന്റെ ഭാഗമായാണ് തെളിവെടുപ്പും മറ്റും തിരൂർ പൊലീസിന്റെ നേതൃത്വത്തിൽ ‍നടന്നുവരുന്നത്.

കോടതി അനുവദിച്ച സമയം തീരുന്നതോടെ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. തുടർന്നാകും കേസ് നടക്കാവ് പൊലീസിലേക്കു കൈമാറുന്ന തീരുമാനമെടുക്കുക. എരഞ്ഞിപ്പാലത്തെ ലോഡ്ജ് ‘ഡി കാസ ഇൻ’ പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് പോലീസ് കണ്ടെത്തിട്ടുണ്ട് . ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന്റെ പേരിൽ നേരത്തെ കോർപറേഷൻ പൂട്ടിച്ച ഹോട്ടൽ മാസങ്ങൾക്കു മുൻപു വീണ്ടും അനധികൃതമായി തുറക്കുകയായിരുന്നു.

മലിന ജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട് ഹോട്ടലിനെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അഗ്നിശമന സേനയുടെയോ അനുമതിയില്ലെന്ന് കണ്ടെത്തിയതോടെ കോർപറേഷൻ ഹോട്ടൽ പൂട്ടിച്ചു. എന്നാൽ മാസങ്ങൾക്കു മുൻപു പുതിയ നടത്തിപ്പുകാരെത്തി വീണ്ടും ഹോട്ടൽ തുറന്നു. പരിസരവാസികൾ ഈ വിവരം കോർപറേഷനിൽ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും എടുത്തിരുന്നില്ല. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ കാലു കുത്തരുത്!! അയ്യപ്പന്മാരെ ആട്ടിയോടിച്ച് പിണറായി പോലീസ്... പത്മനാഭന്റെ മുന്നിൽ പേക്കൂത്ത്  (23 minutes ago)

ശബരിമലയിലെ സ്വര്‍ണക്കൊള്ള; സ്വര്‍ണം കവരാന്‍ കൂട്ടുനില്‍ക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്ത പത്മകുമാറിനെയും മറ്റു നേതാക്കളെയും സി.പി.എം സംരക്ഷിക്കുകയാണ് ; ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (37 minutes ago)

യുഡിഎഫ് എന്നത് ഒരു രാഷ്ട്രീയ മുന്നണി എന്നതിൽ നിന്നും മാറി വെറുമൊരു 'പി.ആർ മുന്നണി' ആയി അധഃപതിച്ചു; കോടികൾ മുടക്കി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞർക്ക് പോലും കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരെ ഭരണവി  (49 minutes ago)

തീർത്ഥാടന യോഗം, ശത്രുവിജയം: ഈ രാശിക്കാർക്ക് ഇന്ന് ഐശ്വര്യപൂർണ്ണമായ ദിനം  (51 minutes ago)

ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകി ദേശീയപാത അതോറിറ്റി  (55 minutes ago)

അനധികൃതമായി കൈവശം വച്ച ഓഫീസ് ഒഴിഞ്ഞത് നന്നായി; ഓഫീസ് വിവാദം പിആർ ഏജൻസികളുടെ ഇലക്ഷൻ സ്റ്റണ്ട്; വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ  (55 minutes ago)

ജാമിഅ മര്‍കസ് പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ  (59 minutes ago)

യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്ത് ഇസ്ലാമി ആയിരിക്കും; സി.പി.എം നേതാവ് എ.കെ ബാലന്‍ ഇന്നലെ നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി..  (1 hour ago)

ചന്ദ്രിക ദിനപത്രത്തിന്‍റെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ.ഗോപകുമാര്‍ അന്തരിച്ചു  (1 hour ago)

ഇങ്ങനെ അല്ലല്ലോ താൻ ശ്രീലേഖയോട് പറഞ്ഞത് ഡയലോഗ് അടി മതി..! മടുത്തു ഞാൻ ഇറങ്ങുന്നു MLA  (1 hour ago)

കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന ബഹുമതി സിദ്ധരാമയ്യയ്ക്ക്...  (1 hour ago)

യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി  (1 hour ago)

നികുതി കെട്ടാത്ത എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഭൂമികൾക്ക് നികുതി നിർണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ; ഔദ്യോഗികമായി അംഗീകരിച്ചെന്ന് റവന്യൂ മന്ത  (2 hours ago)

വ്യാപാരത്തിന്റെ ആരംഭത്തിൽ 26 പൈസയുടെ നേട്ടം രേഖപ്പെടുത്തിയതോടെ  (2 hours ago)

Malayali Vartha Recommends