Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: യുവാവിനെതിരെ പോക്സോ ചുമത്തി....

02 JUNE 2023 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20: 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കമായി

കാലാവസ്ഥയെയും കാലാവസ്ഥ ശാസ്ത്രത്തെയും കുറിച്ച് അറിയാൻ ആഗ്രഹമുള്ള കുട്ടികളാണോ നിങ്ങൾ, എങ്കിൽ ഇതാ നിങ്ങൾക്ക് സുവർണ്ണാവസരം.. ദേശീയ കാലാവസ്ഥ ഒളിമ്പ്യാഡ് 2025..

ഹണിമൂണിന് പോലും ഇത്രേം സന്തോഷം ഉണ്ടായിരുന്നോ ദിവ്യേച്ചീ ..വീര വളയും പട്ടും... സ്റ്റേഷനിൽ ബ്യൂട്ടീഷനും...

ബൈബിൾ പാരമ്പര്യമനുസരിച്ച്, സൃഷ്ടി പൂർത്തിയാക്കിയ ശേഷം ദൈവം വിശ്രമിച്ച ഏഴാം ദിവസം

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയതിനു പിന്നാലെ ചിറയിൻകീഴിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കുറ്റം ചുമത്തി. വീട്ടുകാരുടെ ആരോപണത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ രാഖിശ്രീയുടെ സുഹൃത്തായിരുന്ന അർജുനെതിരെ തെളിവ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

ആത്മഹത്യ പ്രേരണ കുറ്റവും ഇയാൾക്ക് എതിരെ ചുമത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ യുവാവിൻ്റെ ശല്യം കാരണമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയാണ് അർജുൻ. രാഖിശ്രീയുടെ മരണത്തിന് പിന്നാലെ അച്ഛൻ 28കാരനായ യുവാവിന് എതിരെ രംഗത്തെത്തുകയായിരുന്നു. രാഖിശ്രീയെ വീട്ടിലെ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തു. ബസ് സ്റ്റോപ്പില്‍ വെച്ച് തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും രാഖിശ്രീയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. അടുത്തിടെ വിദേശത്തേക്ക് പോയ യുവാവ് വീണ്ടും തിരിച്ചെത്തി വീണ്ടും ഭീഷണി തുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. ഈമാസം 15ന് ബസ് സ്റ്റോപ്പിൽവച്ച് ഒപ്പം വന്നില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് തടഞ്ഞുനിര്‍ത്തി യുവാവ് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. യുവാവിനെതിരെ രാഖിശ്രീയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകാനൊരുങ്ങിയിരുന്നു. എന്നാൽ രാഖിശ്രീ മാതാപിതാക്കളെ പിന്തിരിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

ഖിശ്രീ അർജുനുമായി പരിചയപ്പെടുന്നത് ഒരു വർഷത്തിനു മുൻപാണ്. അന്ന് സ്കൂളിൽ നെെപുണ്യ വികസന പദ്ധതിയുടെ ഭാഗമായ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആ പാരിപാടിയിൽ വാളണ്ടിയറായിരുന്നു അർജുൻ. അവിടെ വച്ചാണ് അർജുനും രാഖിശ്രീയും തമ്മിൽ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇതിനിടയിൽ കത്തുകൾ കെെമാറ്റം ചെയ്യാൻ ആരംഭിച്ചു. ഈ കത്തുകൾ ഇപ്പോഴും അർജുൻ്റെ പക്കൽ ഭദ്രമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അർജുൻ്റെ സഹോദരിയും വെളിപ്പെടുത്തിയിരുന്നു. പിന്നീട് അർജുൻ പെൺകുട്ടിക്ക് ഫോൺ വാങ്ങി നൽകുകയായിരുന്നു എന്നാണ് വിവരം. അതിനുശേഷം ഇരുവരും തമ്മിൽ ഫോണിലൂടെയായി സംസാരം.

ഇതിനിടയിൽ പ്രണയം പെൺകുട്ടിയുടെ വീട്ടിൽ അറിയുകയായിരുന്നു. കത്തും ഫോണും ഉൾപ്പെടെ പെൺകുട്ടിയിൽ നിന്ന് പിതാവ് കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത കത്തിൽ ഫോൺ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും തന്നെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ തൻ്റെ സഹോദരിയേയോ അമ്മയേയോ വിളിക്കണമെന്നും യുവാവ് പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു. തുടർന്ന് ഈ കത്തുകളും ഫോണുമായി രാഖിശ്രീയുടെ പിതാവ് യുവാവിൻ്റെ പിതാവിനെ പോയി കണ്ടു. ഇരുവരും, ഈ സമയത്ത് മകൻ ഗൾഫിലേക്ക് പോവുകയാണെന്നും ഇനി അവൻറെ ശല്യം ഉണ്ടാകില്ലെന്നും യുവാവിൻ്റെ പിതാവ് രാഖിശ്രീയുടെ വീട്ടുകാർക്ക് ഉറപ്പു നൽകുകയായിരുന്നു.

തുടർന്ന് രാഖിശ്രീ സാധാരണ പോലെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും എസ്എസ്എൽസി പരീക്ഷ എഴുതുകയും ചെയ്തു. റിസൾട്ട് വരുന്നതിനു മുൻപ് തന്നെ പെൺകുട്ടി പ്ലസ് വൺ ട്യൂഷന് പോയി തുടങ്ങിയിരുന്നു. മെയ് മാസം 16ന് ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി ആറ്റിങ്ങൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ വച്ച് പെൺകുട്ടിയെ യുവാവ് കണ്ടുമുട്ടുകയായിരുന്നു. അതിനുശേഷം വീട്ടിലെത്തിയ പെൺകുട്ടി അച്ഛനോട് ഇക്കാര്യം പറഞ്ഞുവെന്നാണ് വിവരം.

തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടെന്നും പെൺകുട്ടി പിതാവിനോട് പറഞ്ഞിരുന്നു എന്നും വീട്ടുകാർ പറയുന്നു. റിസൾട്ട് വന്ന ദിവസം വളരെ സന്തോഷവതി ആയിരുന്നു രാഖിശ്രീ. അയൽക്കാർക്കും കൂട്ടുകാർക്കുമൊക്കെ വിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ലഡു ഉൾപ്പെടെ പെൺകുട്ടി വിതരണം ചെയ്തിരുന്നു. പിറ്റേദിവസം സ്കൂളിൽ എത്തിയ പെൺകുട്ടി ടീച്ചർമാരെ കാണുകയും അവർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു.

തുടർന്ന് അധ്യാപകരുമായി ഫോട്ടോയും എടുത്തു. അതിനുശേഷം വീട്ടിലെത്തിയ പെൺകുട്ടി വൈകുന്നേരം അഞ്ചുമണിയായപ്പോൾ അമ്മയോട് കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞു. `മോളു പോയി കുളിച്ചിട്ടു വാ´ എന്നു പറഞ്ഞ് അമ്മ മുറ്റമടിക്കാൻ പോയി. മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും പെൺകുട്ടി കുളിച്ചിട്ടു വരാത്തതിനെ തുടർന്നാണ് മാതാവ് കുളിമുറിയിൽ ചെന്ന് നോക്കിയത്. ഈ സമയത്താണ് കിണറിൽ കെട്ടുന്ന പ്ലാസ്റ്റിക് കയറി പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (6 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (42 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends