Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

ഇരട്ടകളിൽ ഒരാളുടെ അച്ഛൻ മറ്റൊരാൾ .. ബീജം ഭർത്താവിന്റേതല്ല...ഇരട്ടക്കുട്ടികളിൽ രണ്ടു പേർക്കും രണ്ട് അച്ഛന്മാർ.. ദമ്പതികൾ സത്യം കണ്ടെത്തിയതാകട്ടെ 15 വർഷങ്ങൾക്ക് ശേഷം..ആശുപത്രിക്ക് ഒന്നരക്കോടി പിഴ

29 JUNE 2023 06:01 PM IST
മലയാളി വാര്‍ത്ത

കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേതാണെന്ന ദമ്പതികളുടെ പരാതിയിൽ ഡൽഹിയിലെ ആശുപത്രിക്ക് ഒന്നരക്കോടി രൂപ പിഴയിട്ടു .കൃത്രിമ ബീജസങ്കലനത്തിനായി യുവതിയുടെ ഭർത്താവിൽ നിന്ന് ശേഖരിച്ച ബീജത്തിന് പകരം മറ്റൊരാളുടേതാണ് ആശുപത്രി അധികൃതർ ഉപയോഗിച്ചതെന്ന പരാതിയിയിലാണ് നടപടി. സംഭവം നടന്ന് 15 വർഷത്തിനുശേഷമാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആർസി) നടപടിയെടുത്തത്.

 

 

 

2008 ലാണ് കൃത്രിമ ഗർഭധാരണത്തിനായി ദമ്പതികൾ ഡൽഹിയിലെ ഭാട്ടിയ ഗ്ലോബൽ ഹോസ്പിറ്റലിനെ സമീപിക്കുന്നത്. ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷന്‍ ചികിത്സയിലൂടെ 2009 ൽ ഇരുവർക്കും രണ്ട് പെൺകുട്ടികൾ ജനിച്ചു. എന്നാൽ, ഇരട്ടക്കുട്ടികളിൽ ഒരാളുടെ രക്തഗ്രൂപ്പ് മറ്റൊരാളുമായി ചേരുന്നില്ലെന്ന് കണ്ടെത്തി. തുടർന്ന്, പിതൃത്വം തെളിയിക്കാനുള്ള പരിശോധനയിലാണ് ബീജം നിക്ഷേപിച്ചതിൽ കൃത്രിമം നടന്നതായി കണ്ടെത്തിയത്. ഇതോടെ ക്ലിനിക്കിനെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച ദമ്പതികള്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

 

 

ആശുപത്രി അനധികൃത ചികിത്സാ രീതികൾ നടത്തുന്നുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. തുടർന്ന്, ഭാട്ടിയ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് എൻഡോസർജറി ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സണും ഡയറക്ടറും ഒരു കോടി രൂപയും ചികിത്സയുടെ ഭാഗമായിരുന്ന മൂന്ന് ഡോക്ടർമാർ 10 ലക്ഷം വീതവും ദമ്പതികൾക്ക് ൽകണമെന്നുമാണ് കമ്മിഷൻ ഉത്തരവിട്ടു. കൂടാതെ എൻസിഡിയുടെ ഉപഭോക്തൃ നിയമസഹായ അക്കൗണ്ടിൽ നിക്ഷേപിക്കാനും ഉത്തരവിൽ പറയുന്നു.

ദമ്പതികൾക്ക് ലഭിച്ച 1.30 കോടി രൂപ കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ തുല്യ അനുപാതത്തിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കണം. ദമ്പതികൾ നോമിനി ആയിരിക്കും. കുട്ടിയുടെ പരിചരണത്തിനും ക്ഷേമത്തിനുമായി പലിശ പിൻവലിക്കാൻ അവർക്ക് അനുവാദമുണ്ടെന്നും എൻസിഡിആർസി കൂട്ടിച്ചേർത്തു.

വന്ധ്യത മറികടക്കാനുള്ള അസിസ്റ്റന്റ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി) ക്ലിനിക്കുകൾ രാജ്യത്ത് വർധിക്കുന്നതില്‍ എന്‍സിഡിആർസി ആശങ്ക പ്രകടിപ്പിച്ചു. സ്വീകർത്താവോ ദാതാവോ അറിയാതെ ബീജത്തിന്റെ ഉപയോഗത്തില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും എആർടി ക്ലിനിക്കുകൾ പെരുകുന്നത് തെറ്റായ ചികിത്സാ രീതികളിലേക്ക് നയിക്കുന്നുവെന്നും കമ്മീഷൻ നിരീക്ഷിച്ചു. രാജ്യത്തുടനീളം 3,000-ത്തോളം ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന് അധികാരികൾ കണക്കാക്കുന്നുണ്ടെങ്കിലും രാജ്യത്ത് പ്രവർത്തിക്കുന്ന ക്ലിനിക്കുകളുടെ കൃത്യമായ എണ്ണം വ്യക്തമല്ല

''സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കാൻ പല എആർടി ക്ലിനിക്കുകളും നേരത്തെ തന്നെ ബീജം ശേഖരിച്ചു വയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗൈനക്കോളജിയില്‍ അത്ര കണ്ട് പ്രാവീണ്യമില്ലാത്തവർ പോലും സാമ്പത്തിക നേട്ടത്തിനായി ഇത്തരം ക്ലിനിക്കുകള്‍ ആരംഭിക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ എആർടികളെ സമീപിക്കുന്ന ദമ്പതികളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണ്" കമ്മീഷൻ വ്യക്തമാക്കി.

വന്ധ്യതയ്ക്ക് സാങ്കേതികേതര പരിഹാരങ്ങളും ചികിത്സയ്ക്ക് മെഡിക്കൽ നിയന്ത്രണവും ആവശ്യമാണെന്ന് കമ്മീഷന്‍ എടുത്തുപറഞ്ഞു. ഗെമെറ്റ്, ഭ്രൂണദാനം, വാടക ഗർഭപാത്രം, എആർടിയുടെ പ്രത്യാഘാതങ്ങള്‍, അസമത്വം എന്നിവ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളുടെയും നിയമങ്ങളുടെയും ആവശ്യകതയും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ചികിത്സയിലൂടെ ജനിച്ചത് പെൺകുട്ടികളാണെന്നത് ശ്രദ്ധേയമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇത്തരം കൃതൃമങ്ങള്‍ നടന്നാല്‍, പാരമ്പര്യ ജനിതക വൈകല്യങ്ങളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. ഇത് ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും അതിനാല്‍, പരാതിക്കാർ നഷ്ടപരിഹാരം അർഹിക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

 

 

 

 

മാത്രമല്ല, എആർടി ക്ലിനിക്കുകളുടെ അക്രഡിറ്റേഷന് അധികാരികള്‍ കൃത്യമായ സമയപരിധി നിർണയിക്കണമെന്നും എൻസിഡിആർസി നിർദ്ദേശിച്ചു. കൂടാതെ, എആർടി നടപടിക്രമങ്ങളിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഡിഎൻഎ പ്രൊഫൈലിങ് എആർടി സെന്ററുകൾ നിർബന്ധമാക്കേണ്ടതുണ്ടെന്നും കമ്മീഷൻ ഉത്തരവില്‍ പറഞ്ഞു. എആർടി സെന്ററുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾക്കായി ഉത്തരവിന്റെ പകർപ്പ് ദേശീയ മെഡിക്കൽ കൗൺസിലിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും അയയ്ക്കണമെന്നും എൻസിഡിആർസി നിർദ്ദേശിച്ചു.

കേരളത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ, ക്ലിനിക് അഥവാ എആർടി ക്ലിനിക്, എആർടി ബാങ്ക്, സറോഗസി ക്ലിനിക് എന്നിങ്ങനെ നാലുതരത്തിലുള്ള ക്ലിനിക്കുകൾക്കാണ് അംഗീകാരം നൽകുന്നത്. സംസ്ഥാനതലത്തിൽ സമിതിയുടെയും ബന്ധപ്പെട്ട അധികാരികളുടെയും മേൽനോട്ടവുമുണ്ടാകും.

കൃത്രിമ ഗർഭധാരണത്തിന് ദമ്പതികൾക്ക് പ്രായപരിധി നിശ്ചയിച്ചത് പുനപ്പരിശോധിക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട് . സ്ത്രീക്ക് 50 വയസും പുരുഷന് 55 വയസുമാണ് നിലവിൽ നിഷ്‌കർഷിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചപ്പാത്തി മെഷീനില്‍ കൈ കുരുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (3 hours ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (4 hours ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (6 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (6 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (6 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (6 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (6 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (6 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (7 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (7 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (7 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (7 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (8 hours ago)

Malayali Vartha Recommends