Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

ചുട്ടെരിക്കാൻ ഒരു നിമിഷം മതി! ഇസ്രയേലിന്റെ, കൈയ്യിൽ 400ആണവായുധങ്ങൾ, ചാരമാക്കാൻ ഗാസയെ വളഞ്ഞ് കരസേന...

10 OCTOBER 2023 03:23 PM IST
മലയാളി വാര്‍ത്ത

ഹമാസിനെ തകർക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ, ഗാസ പിടിച്ചെടുക്കാനുള്ള കരസേനാ നീക്കം തുടങ്ങി. ഒരു ലക്ഷം പട്ടാളക്കാർ അതിർത്തിയിൽ എത്തി. മുക്കാൽ ലക്ഷത്തോളം പട്ടാളക്കാർകൂടി അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അയ്യായിരം നാവികരും ഒട്ടേറെ പോർ വിമാനങ്ങളും മിസൈലുകളും അടങ്ങുന്ന അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ജറാൾഡ് ആർ ഫോർഡ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് നീങ്ങി.

മറ്റ് അഞ്ചു യുദ്ധക്കപ്പലുകൾ എത്തിക്കഴിഞ്ഞു. ഹമാസിന്റെ ആക്രമണങ്ങളിൽ 10 അമേരിക്കക്കാർ കൊല്ലപ്പെട്ടത് അമേരിക്കൻ ഇടപെടലിന് ആക്കം കൂട്ടി. മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ അനുവദിക്കാനാകില്ലെന്ന് റഷ്യ പ്രതികരിച്ചു. വൈദ്യുതി, ഭക്ഷണം, കുടിവെള്ളം, ഇന്ധനം അടക്കം സമ്പൂർണ ഉപരോധത്തിലാണ് ഗാസയെന്ന് ഇസ്രയേലി പ്രതിരോധമന്ത്രി യൊവ് ഗാല്ലന്റ് അറിയിച്ചു.ഗാസയിലെ ഒരു ലക്ഷത്തി ഇരുപതിനായിരം പേർ ഭവന രഹിതരായെന്ന് യു.എൻ. വെളിപ്പെടുത്തി.

മൂന്നു ദിവസമായി തുടരുന്ന ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ ഗാസ മേഖലയിൽ 1300 പേർ കൊല്ലപ്പെട്ടു. ഇവരിൽ ബന്ദികളാക്കി വച്ചിരുന്ന നാലു ഇസ്രയേലികളുമുണ്ടെന്ന് ഹമാസ് അറിയിച്ചു. പലരാജ്യക്കാർ അടക്കം ഇസ്രയേലിൽ നിന്നു പിടിച്ചുകൊണ്ടു പോയി. ഹമാസിന്റെ ആക്രമണങ്ങളിൽ ഇതുവരെ 900പേർ കൊല്ലപ്പെട്ടു.

 

ഇസ്രയേലിന്റെ പല ഭാഗങ്ങളിലും ഹമാസ് പോരാളികളുമായി ഏറ്റുമുട്ടൽ നടക്കുന്നുണ്ടെങ്കിലും അത് ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമായി ചുരുങ്ങി.ഇസ്രയേലനു നേർക്ക് റോക്കറ്റ് ആക്രമണം തുടരുകയാണ്. ഗാസയ്ക്കു നേർക്കുള്ള മിസൈൽ ആക്രമണങ്ങൾ ഇസ്രയേലും തുടരുകയാണ്. ഇരു പക്ഷത്തുമായി 5,000ത്തിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ 2,200ലധികം പേർ ഇസ്രയേലിലാണ്. 2,700ലധികംപേർ ഗാസയിലും.

ബന്ദികളെ മോചിപ്പിക്കാൻ ഖത്തർ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ഇസ്രയേൽ തടവിലുള്ള പാലസ്തീനികളെവിട്ടുകൊടുത്ത് ഹമാസിന്റെ തടവിലുള്ളവരെ മോചിപ്പിക്കാനാണ് നീക്കം.ഇസ്രയേൽ അതിർത്തിയിലെ ഫാം ഹൗസിൽ പാർട്ടി നടന്ന സ്ഥലത്ത് നിന്ന് 270 മൃതദേഹങ്ങൾ കണ്ടെടുത്തു. ഞായറാഴ്ച രാത്രി ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും അഞ്ഞൂറിലധികം കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്.) അറിയിച്ചു.

ഹമാസും തിരിച്ചടിച്ചു. വീടുകളും ബഹുനിലക്കെട്ടിടങ്ങളും ആരാധനാലയങ്ങളും സെന്‍ട്രല്‍ ബാങ്ക് കെട്ടിടവും വ്യോമാക്രമണത്തില്‍ തകര്‍ന്നു. ഗാസയില്‍നിന്ന് ഇതുവരെ 1.2 ലക്ഷം ആളുകള്‍ പലായനംചെയ്‌തെന്ന് യു.എന്‍. അറിയിച്ചു. ടവുകാരുടെയും ബന്ദികളുടെയും കൈമാറ്റത്തിലൂടെ ഇസ്രയേല്‍-ഹമാസ് യുദ്ധം സമവായത്തിലെത്തിക്കാന്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഹമാസ് ഗാസയിലേക്കു കടത്തിക്കൊണ്ടുപോയി ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ വിട്ടയക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.

 

പകരം ഇസ്രയേലിലെ ജയിലുകളില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന 36 ഹമാസ് തടവുകാരെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനുള്ള ശ്രമങ്ങളാണ് യു.എസുമായി ചേര്‍ന്ന് ശനിയാഴ്ച രാത്രിമുതല്‍ ഖത്തര്‍ ഏകോപിപ്പിക്കുന്നത്. ഗാസയിലും ദോഹയിലുമുള്ള ഹമാസ് നേതൃത്വവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും അനുകൂലകാലാവസ്ഥയ്ക്ക് സാധ്യതകാണുന്നുണ്ടെന്നുമാണ് സൂചന. ഇസ്രയേല്‍ ജയിലുകളിലുള്ള പലസ്തീന്‍കാരെ സ്വതന്ത്രരാക്കണമെന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമെന്ന് ഹമാസ് നേതൃത്വം അറിയിച്ചിരുന്നു.

ഇതിനിടെ തീവ്ര ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളായ ഐഎസ് പോലെയും അൽ-ഖ്വയ്ദ പേലെയുമാണ് ഹമാസ് എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഹമാസ് കിരാതന്മാരെ തുരത്തിയോടിച്ചാൽ മാത്രമാണ് രാജ്യത്ത് സമാധാനം ലഭിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമാണ് നടക്കുന്നതെന്നും വിജയം സുനിശ്ചിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എവിടെയും രക്തം കലർന്ന അവസ്ഥയാണ്. കടുപ്പമേറിയ ദിനങ്ങളാണ് ഇനിയും വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ് എന്താണെന്നും അവരുടെ ക്രൂരതകൾ എന്താണെന്നും ഞങ്ങളെ പോലെ തന്നെ ലോകത്തിനും അറിയാം. ഇസ്ലാമിക് സ്‌റ്റേറ്റ് പോലെ ഭീകരപ്രവർത്തനം നടത്തുന്ന പിശാചുകളാണ് ഹമാസ് എന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചപ്പാത്തി മെഷീനില്‍ കൈ കുരുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (2 hours ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (3 hours ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (5 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (5 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (5 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (5 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (5 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (5 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (5 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (6 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (6 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (6 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (7 hours ago)

Malayali Vartha Recommends