അര്‍ജന്റീയുടെ തോല്‍വിയിലും പതറാതെ മണിയാശാന്‍; 'പതറില്ല, തളരില്ല നാളെയുടെ സൂര്യനായി അങ്ങ് ദോഹയില്‍ ഉദിച്ചുയരും ഞങ്ങള്‍'

ആശാനെ വിശ്വാസം രക്ഷിക്കട്ടെ. ലോകകപ്പ് പ്രീക്വാട്ടറില്‍ ഫ്രാന്‍സിനെതിരായ അര്‍ജന്റീനയുടെ തോല്‍വിയ്ക്ക് പിന്നാലെ ടീമിന് പിന്തുണയുമായി എം.എം.മണി. ഫ്രാന്‍സിനോട് 43ന്റെ പരാജയമാണ് മെസ്സിയും സംഘവും വഴങ്ങിയത്. ഇതോടെ ലോകകപ്പില്‍ നിന്ന് ടീം പുറത്താവുകയും ചെയ്തു.
'കളിക്കളത്തിലെ ജയ പരാജയങ്ങള്‍ക്കപ്പുറം
നിലപാടുകളുടെ പേരാണ്
അര്ജന്റീന …..
പരാജയങ്ങളെ ഊര്‍ജ്ജമാക്കി പോരാടിയവരുടെ
പിന്മുറക്കാര്‍
അര്ജന്റീന …
പതറില്ല ഞങ്ങള്‍
തളരില്ല ഞങ്ങള്‍
നാളെയുടെ സൂര്യനായി
അങ്ങ് ദോഹയില്‍ ഉദിച്ചുയരും ഞങ്ങള്‍ …..' മണിയാശാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
2018 ലോകകപ്പിന് റഷ്യയില്‍ പന്ത് ഉരുളുന്നതിനു മുന്‍പ് തന്നെ മന്ത്രി അര്‍ജന്റീനയ്ക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ മന്ത്രി ചങ്കുറപ്പുള്ള നിലപാടുകള്‍ കളിക്കളത്തില്‍ എടുത്തവരാണ് അര്‍ജന്റീനയെന്നും അവകാശപ്പെട്ടു. ഇസ്രായേലിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ നിന്നുളള അര്‍ജന്റീനയുടെ പിന്മാറ്റത്തെ അഭിനന്ദിച്ച് മന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. 'അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും' എന്നാണ് മണി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha
























