കുമ്മനത്ത് രണ്ടരമാസം പ്രായമുള്ള ശിശുവിനെ വില്‍ക്കാന്‍ ശ്രമം: പിതാവുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കോട്ടയം കുമ്മനത്ത് രണ്ടരമാസം പ്രായമുള്ള നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം. കുഞ്ഞിന്റെ പിതാവിനെയും ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടരമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. 50,000 രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാനായിരുന്നു ശ്രമം.
കുഞ്ഞിന്റെ പിതാവ് അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാന്‍ എത്തിയത്. കുഞ്ഞിനെ വില്‍ക്കുന്നതില്‍ കുഞ്ഞിന്റെ അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം പറയുകയായിരുന്നു. അങ്ങനെയാണ് സംഭവം പൊലീസ് അറിഞ്ഞത്.
https://www.facebook.com/Malayalivartha























