മലപ്പുറം വിഭജിക്കണമെന്ന ആവശ്യം ദുരുദ്ദേശപരം, രാജ്യത്തെ ശിഥിലീകരിക്കാനുള്ള ആര്‍ എസ്എസിന്റെ നീക്കത്തിന് പിന്തുണ നല്‍കുന്നതാണ് മുസ്ലിം ലീഗിന്റെ നയം'

മലപ്പുറം വിഷയത്തില്‍ ലീഗിനെ പരിഹസിച്ച് കോടിയേരി. മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തോട് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറം വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ നയം ദുരുദ്ദേശപരമാണ്. രാജ്യത്തെ ശിഥിലീകരിക്കാനുള്ള ആര്‍ എസ് എസിന്റെ നീക്കത്തിന് പിന്തുണ നല്‍കുന്നതാണ് മുസ്ലിം ലീഗിന്റെ നയമെന്നും കോടിയേരി വിമര്‍ശിച്ചു.
വികസനരംഗത്ത് മലപ്പുറം പിന്നോക്കാവസ്ഥയിലാണെന്നും ഇതിന് പരിഹാരമായി ജില്ലയുടെ വിഭജനം ആവശ്യമാണെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എസ്ഡിപിഐ വോട്ടാണ് ജില്ല വിഭജിക്കണമെന്ന മുസ്ലിംലീഗിന്റെ ആവശ്യത്തിനുപിന്നില്‍. എസ്ഡിപിഐയാണ് ജില്ലാ വിഭജനം എന്ന ആവശ്യം ആദ്യമായി ഉയര്‍ത്തിയത്. ജില്ല വിഭജിക്കണമെന്ന് ആവശ്യവുമായി ചില തീവ്രവാദ സംഘടനകളും പ്രസ്താവനകളും പ്രചാരണവും നടത്തി മുന്നോട്ട് വന്നിരുന്നു. ഇവരുടെ വാദം അംഗീകരിക്കുന്ന നിലപാടാണ് മുസ്ലീം ലീഗും സ്വീകരിക്കുന്നത്.
കോണ്‍ഗ്രസിന് ഘടകകക്ഷിയായ ലീഗിനെ തിരുത്തി മുന്നോട്ട് നയിക്കാനുള്ള ശേഷി പോലും ഇല്ലാതായിരിക്കുന്നു. കോണ്‍ഗ്രസ് തീരുമാനമെടുക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലായിരിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha
























