കെ എസ് ആര്‍ടിസി ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം മുന്നിലുടെ പോയ കാര്‍ ഡ്രൈവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് കാറിലിടിച്ചു. ബത്തേരി ട്രാഫിക് ജങ്ഷന് സമീപം ശനിയാഴ്ച രാവിലെയാണ് അപകടം. കാറിനു പിറകില്‍ വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ബസിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന കാറിനെ ഇടിക്കുകയും ഇതിന്റെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന കെ എസ്ആര്‍ടിസി ബസ്സിനടിയിലേക്ക് കാര്‍ ഇടിച്ചു കയറുകയുംചെയ്തു.
അപകടത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ബസ് ഡ്രൈവഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. കാര്‍ ഡ്രൈവര്‍ നേരിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
https://www.facebook.com/Malayalivartha
























