കൊലയാളികളെ സംരക്ഷിച്ച് 'വനിതാ ഫ്രണ്ട്‌സ്...ഒളിയിടങ്ങള്‍ മാറി മാറി കൊലയാളി സംഘം: നീക്കങ്ങള്‍ എല്ലാം അപ്പപ്പോള്‍ അറിയിക്കാന്‍ വന്‍ സന്നാഹം: അഭിമന്യു വധം; നാല്‍വര്‍സംഘം കേരളത്തില്‍ തന്നെയെന്ന് സംശയം ശക്തം

കേരളാ പോലീസിന് പിന്നാലെ ഐഎന്‍എയും സംഘത്തെ കുടുക്കാന്‍ കച്ചമുറുക്കുന്നു. അഭിമന്യു വധക്കേസില്‍ ഒളിവിലുള്ള നാല്‍വര്‍സംഘത്തില്‍ കേരളത്തിനു പുറത്തു പരിശീലനം ലഭിച്ച പ്രഫഷണല്‍ കൊലയാളിയുമുണ്ടെന്ന് ഇന്റലിജന്‍സ്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറിവോടെ കേരളത്തില്‍ത്തന്നെ ഒളിവില്‍ കഴിയുന്ന ഇവര്‍ക്കു വിവരങ്ങള്‍ എത്തിക്കുന്നതു ക്യാമ്പസ് ഫ്രണ്ട് ബന്ധമുള്ള യുവതികള്‍. അത്യാവശ്യത്തിനു മാത്രമാണു വിളികള്‍. ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഈ സ്ത്രീകളുടെ പേരില്‍ത്തന്നെയാണ്. ഇന്റലിജന്‍സ് നിരീക്ഷണത്തിലുള്ള യുവതികള്‍ ഉടന്‍ പിടിയിലാകുമെന്നു സൂചന.നാല്‍വര്‍സംഘം കേരളത്തില്‍ത്തന്നെയുണ്ടെന്നു കൊച്ചി ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും വിലയിരുത്തുന്നു. അതേസമയം, തീവ്രവാദബന്ധമുള്ള അഭിമന്യു വധക്കേസ് ഏറ്റെടുക്കുന്നതിനു മുന്നോടിയായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ ദൗത്യനിര്‍വഹണവിഭാഗം തലവന്‍ ഇന്നലെ കൊച്ചിയിലെത്തി. പോപ്പുലര്‍ ഫ്രണ്ടിനു കേരളത്തിനു പുറത്തും നിരവധി ഒളിസങ്കേതങ്ങളുള്ളതിനാല്‍ ഹൈദരാബാദ്, ഭോപ്പാല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പോലീസിന്റെ പ്രത്യേകസംഘം തെരച്ചില്‍ തുടരുന്നു. രഹസ്യദൗത്യത്തിനു കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് പോലീസ് മേധാവികളുടെ സഹായവും തേടിയിട്ടുണ്ട്. ഇതിനു പുറമേയാണ് എന്‍.ഐ.എയുടെ സമാന്തര അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha
























