ആഴ്ന്നിറങ്ങിയ കഠാര അയാള്‍ വലിച്ചൂരിയപ്പോള്‍ അവന്‍ നെഞ്ചു പൊത്തിപ്പിടിച്ചു; ആക്രമിക്കാനെത്തിയത് നാലുപേരായിരുന്നു: ഹൃദയം തകര്‍ക്കുന്ന രംഗങ്ങള്‍ വിവരിച്ച് അഭിമന്യുവിന്റെ ഉറ്റ സുഹൃത്ത്!ഡോക്ടര്‍മാരുടെ കഠിന പരിശ്രമത്തിന്റേയും കേരളത്തിന്റെ പ്രാര്‍ത്ഥനയുടേയും ഫലമായി അർജുൻ ആശുപത്രി വിട്ടു- അഭിമന്യുവിന്റെ ഘാതകർക്ക് കവചം തീർത്ത് ക്യാമ്പസ് ഫ്രണ്ട് ബന്ധമുള്ള യുവതികൾ

മഹാരാജാസ് കോളേജിലെ എസ്ഡിപിഐ ആക്രമണത്തില്‍ അഭിമന്യുവിനൊപ്പം ഗുരുതരമായി പരിക്കേറ്റ അര്‍ജുന്‍ ആശുപത്രി വിട്ടു. പരിക്കേറ്റ ആദ്യ ദിവസങ്ങളില്‍ വൈദ്യശാസ്ത്രത്തിന് പോലും ഉറപ്പിച്ച് പറയാനാവാത്ത ഗുരുതരാവസ്ഥയിലായിരുന്നു അര്‍ജുന്‍. ഡോക്ടര്‍മാരുടെ കഠിന പരിശ്രമത്തിന്റേയും കേരളത്തിന്റെ പ്രാര്‍ത്ഥനയുടേയും ഫലമായാണ് അര്‍ജുന്‍ ഇന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.
ശസ്ത്രക്രിയകളിലൂടെ പുനര്‍ജന്മം നേടിയ അവന്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.45ന് ആശുപത്രി വിട്ടു. വേദനസംഹാരികള്‍ ഉപയോഗിക്കുന്നതിന്റെ ക്ഷീണമുണ്ട്; സംസാരിക്കാന്‍ ഡോക്ടര്‍മാരുടെ വിലക്കും. കരളിനും ആഗ്‌നേയഗ്രന്ഥിക്കുമേറ്റ ആഴത്തിലുള്ള മുറിവുകള്‍ അര്‍ജുനെ മരണത്തിന്റെ വക്കിലെത്തിച്ചിരുന്നു. മൂന്നു ശസ്ത്രക്രിയ വേണ്ടിവന്നു ജീവിതം തിരിച്ചുകിട്ടാന്‍. ഒരുമാസം നിര്‍ബന്ധിതവിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അണുബാധയേല്‍ക്കാതിരിക്കാന്‍ സന്ദര്‍ശകരെ ഒഴിവാക്കണം. കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട്ട് കൃഷ്ണപ്രയാഗില്‍ മനോജ് ജെമിനി ദമ്ബതികളുടെ മകനാണ് അര്‍ജുന്‍. അര്‍ജുനും അഭിമന്യുവും മഹാരാജാസ് ഹോസ്റ്റലിലായിരുന്നു താമസം. ഉറ്റസുഹൃത്തിന്റെ മരണം അര്‍ജുന്‍ അറിഞ്ഞത് ആശുപത്രിയിലെ നാലാംദിനമാണ്, മൊഴിയെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍.
ഹൃദയം തകര്‍ക്കുന്ന രംഗങ്ങള്‍ അര്‍ജുന്‍ വിവരിച്ചതിങ്ങനെ, ഒന്നും പറയാകാനാവാത്ത വിധം 'ഒറ്റക്കുത്തിനു വീണുപോയി ഞാന്‍. എട്ടടിയോളം മുന്നിലായിരുന്നു അപ്പോള്‍ അഭിമന്യു. ആദ്യം എന്നെ കുത്തിയശേഷമാണ് അഭിമന്യുവിനെ ആക്രമിച്ചത്. ആഴ്ന്നിറങ്ങിയ കഠാര അയാള്‍ വലിച്ചൂരിയപ്പോള്‍ അവന്‍ നെഞ്ചു പൊത്തിപ്പിടിച്ചു'
'അക്രമികള്‍ നാലുപേരായിരുന്നു. രണ്ടു ബൈക്കുകളിലാണ് അവരെത്തിയത്. ഞങ്ങള്‍ അപ്പോഴും ചുവരെഴുത്തിലാണു ശ്രദ്ധിച്ചിരുന്നത്. ബൈക്കിനു പിന്നിലിരുന്ന രണ്ടുപേരാണ് ഓടിയടുത്ത് കഠാര പ്രയോഗിച്ചത്. വണ്ണംകൂടി പൊക്കം കുറഞ്ഞയാളാണ് എന്നെ കുത്തിയത്. അഭിമന്യുവിനെ കുത്തിയതു രണ്ടാമത്തെ ബൈക്കില്‍ വന്നയാളാണെന്നു തോന്നുന്നു. രണ്ടുപേരെയും കുത്തിയത് ഒരാളാണെന്നു കരുതുന്നില്ല' അര്‍ജുന്‍ പറഞ്ഞു.
അര്‍ജുന്റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ ചെലവായ അഞ്ചുലക്ഷത്തോളം രൂപ സിപിഎമ്മാണു വഹിച്ചത്. അതേ സമയം അഭിമന്യു വധക്കേസിൽ ഒളിവിലുള്ള നാൽവർ സംഘത്തിൽ കേരളത്തിന് പുറത്ത് പരിശീലനം ലഭിച്ച പ്രൊഫഷണൽ കൊലയാളിയുമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറിവോടെ കേരളത്തില്‍ത്തന്നെ ഒളിവില്‍ കഴിയുന്ന ഇവര്‍ക്കു വിവരങ്ങള്‍ എത്തിക്കുന്നതു ക്യാമ്ബസ് ഫ്രണ്ട് ബന്ധമുള്ള യുവതികള്‍. അത്യാവശ്യത്തിനു മാത്രമാണു വിളികള്‍. ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഈ സ്ത്രീകളുടെ പേരില്‍ത്തന്നെയാണ്. ഇന്റലിജന്‍സ് നിരീക്ഷണത്തിലുള്ള യുവതികള്‍ ഉടന്‍ പിടിയിലാകുമെന്നു സൂചന.
അഭിമന്യുവിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എസ്ഡിപിഎെ കേന്ദ്രങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. ജില്ലാ പ്രസിഡണ്ടുള്‍പ്പെടെ 20 എസ്ഡിപിഎെ പ്രവര്‍ത്തകര്‍ കൂടെ ആലപ്പുഴയില്‍ നിന്നും പൊലീസ് പിടിയിലായി. കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടന്ന തിരച്ചിലില്‍ എസ്ഡിപിഎെ കേന്ദ്രങ്ങളില്‍ നിന്നും മാരകായുധങ്ങളുള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.
അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകത്തില്‍ എസ്ഡിപിഎെയുടെയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെയും പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ ശക്തമാത്തിയത്.
https://www.facebook.com/Malayalivartha
























