മൂത്തമകളുടെ വിവാഹത്തിനു മുന്നോടിയായി വീട് അലങ്കരിക്കാനായി ഒരുങ്ങിയ അച്ഛന് വൈദ്യുതാഘാതമേറ്റു, അച്ഛനെ രക്ഷിക്കാനായി വെപ്രാളത്തില്‍ ഓടിയെത്തിയ മകനെയും വിധി തട്ടിയെടുത്തു, ദുരന്തം വിറങ്ങലിച്ച് കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും

മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. കിഴക്കഞ്ചേരി പൂണിപ്പാടം തുപ്പലത്ത് വീട്ടില്‍ മോഹനന്‍ (55), മകന്‍ ശ്രേയസ് (12) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടിലെ കംപ്രസര്‍ മോട്ടോറില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കറ്റത്. മോഹനനു ഷോക്കേറ്റപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്രേയസിനും ഷോക്കേല്‍ക്കുകയായിരുന്നു. വീട്ടില്‍നിന്ന് വൈദ്യുതിയെടുത്ത് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നു കരുതുന്നു.
ഷോക്കേറ്റു വീണ ഇരുവരേയും അയല്‍വാസികള്‍ ഉടന്‍ വടക്കഞ്ചേരിയിലെ ഇ.കെ. നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്ത മാസം നിശ്ചയിച്ചിട്ടുള്ള മൂത്ത മകളുടെ വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു മോഹനന്‍.
https://www.facebook.com/Malayalivartha
























